National

മോഡി തഴഞ്ഞ റീനയെ ബംഗാളിന്റെ സുരക്ഷ ഏല്‍പ്പിച്ച് മമത; റീന മിത്ര ഇനി ആഭ്യന്തര സുരക്ഷ മുഖ്യ ഉപദേഷ്ടാവ്  

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പിന്നിലാക്കപ്പെട്ട റീന മിത്രയെ ബംഗാള്‍ സംസ്ഥാന ആഭ്യന്തര സുരക്ഷ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് മമത ബാനര്‍ജി. ആഭ്യന്തര മന്ത്രാലത്തില്‍ ആഭ്യന്തര സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്നു റീന മിത്ര. അടുത്ത ദിവസം മുമ്പാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് മമത റീനയെ ബംഗാളിന്റെ സുരക്ഷയേല്‍പ്പിച്ചത്.

സിബിഐ മേധാവി സ്ഥാനത്തേക്കായി പഴ്‌സണല്‍ മന്ത്രാലയം തയ്യാറാക്കിയ 12 അംഗ ചുരുക്കപ്പെട്ടിയില്‍ റീനയുടെ പേരും ഉണ്ടായിരുന്നു. എന്നാല്‍ റീനയെ തെരഞ്ഞെടുത്തില്ല. തെരഞ്ഞെടുത്തിരുന്നുവെങ്കില്‍ രാജ്യത്തെ ആദ്യത്തെ വനിതാ സിബിഐ ഡയറക്ടറാവുമായിരുന്നു റീന.

മോഡി തഴഞ്ഞ റീനയെ ബംഗാളിന്റെ സുരക്ഷ ഏല്‍പ്പിച്ച് മമത; റീന മിത്ര ഇനി ആഭ്യന്തര സുരക്ഷ മുഖ്യ ഉപദേഷ്ടാവ്  

രാജ്യത്തെ ആദ്യത്തെ വനിതാ സിബിഐ ഡയറക്ടറാവാന്‍ തനിക്ക് എല്ലാ യോഗ്യതയും ഉണ്ടായിരുന്നുവെന്ന് റീന പറഞ്ഞിരുന്നു. സിബിഐ ഡയറക്ടറാവാന്‍ പരിഗണിച്ച നാല് യോഗ്യ മാനദണ്ഡങ്ങളും തനിക്കുണ്ടായിരുന്നു. എന്നാല്‍ താന്‍ പിന്തള്ളപ്പെടുകയായിരുന്നുവെന്നാണ് റീന പ്രതികരിച്ചത്.

ബംഗാളില്‍ വേരുകളുള്ള റീന 1983 ബാച്ച് ഉദ്യോഗസ്ഥയാണ്. കൊല്‍ക്കത്ത ലേഡി ബ്രാബോണ്‍ കോളേജില്‍ നിന്ന് ബിരുദവും കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്ദര ബിരുദവും നാഷണല്‍ ഡിഫന്‍സ് കോളേജില്‍ നിന്ന് എംഫിലും റീന കരസ്ഥമാക്കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018