National

ഛത്തിസ്ഗഢില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് സംസ്ഥാന മന്ത്രി; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ  വിശ്വാസ്യത ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ്

ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ പൊലീസ് വെടിവെപ്പില്‍ ഒരു ആദിവാസി സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സംസ്ഥാന എക്‌സൈസ് മന്ത്രി കവാസി ലഖ്മ. മുഖ്യമന്ത്രി ഭുപേഷ് ബാഘലിനെഴുതിയ കത്തിലാണ് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന സംഭവം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് മന്ത്രിസഭയിലെ പ്രമുഖനായ കവാസി വെളിപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും വിശ്വാസ്യത തകര്‍ക്കുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കി.

നിരപരാധിയായ ആദിവാസി സത്രീയെ വെടിവെച്ചുകൊന്നതിനെതിരെ ശക്തമായ നടപടി വേണമെന്ന് ഖവാസി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട സത്രീയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റയാളുടെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര നഷ്ടപരിഹാരം നല്‍കണം.

ഛത്തിസ്ഗഢില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് സംസ്ഥാന മന്ത്രി; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ  വിശ്വാസ്യത ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ്
മന്ത്രി കവാസി ലഖ്മ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം 

ഫെബ്രുവരി രണ്ടിന് സിആര്‍പിഎഫും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്നതെന്തെന്ന് കത്തില്‍ വിശദീകരിക്കുന്നു. 'സിആര്‍പിഎഫും ജില്ലാ പൊലീസ് ടീമും പുസ്വാഡയിലെ ക്യാംപില്‍ നിന്ന് റന്‍ഗായ്ഗുഡയിലേക്ക് ഓപ്പറേഷനായി പോയി. ഗോദെല്‍ ഗുഡക്ക് സമീപം പൊഡിയം സുക്കി, കല്‍മു ദെവെ എന്നീ സ്ത്രീകള്‍ വിറക് വെട്ടാനായി പോയി. ഗോദെല്‍ ഗുഡ റോഡിലൂടെ അവര്‍ തിരിച്ചുവരുമ്പോള്‍ സിആര്‍പിഎഫ്- പൊലീസ് സംഘം മാവോയിസ്റ്റുകളെന്ന് സംശയിച്ച് അവര്‍ക്ക് നേരെ വെടിവെച്ചു. സുക്കി കൊല്ലപ്പെടുകയും കല്‍മുവിന് പരിക്കേല്‍ക്കുകയും ചെയ്തു. കല്‍മുവിന്റെ കാല്‍പ്പാദം വെടിവെപ്പില്‍ തകര്‍ന്നു. അവരുടെ കയ്യില്‍ നിന്നോ ഗോദെല്‍ ഗുഡ മാര്‍ഗില്‍ നിന്നോ മാവോയിസ്റ്റ് പ്രചാരണ സാമഗ്രികളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല. നിരപരാധികളായ ആദിവാസി സ്ത്രീകള്‍ക്ക് നേരേ ജവാന്മാര്‍ വെടിവെക്കുകയായിരുന്നുവെന്ന് വ്യക്തമാണ്. കൊല്ലപ്പെട്ട സുക്കി്ക് ആറുവയസുള്ള കുഞ്ഞ് ഉള്‍പ്പെടെ ആറ് മക്കളുണ്ട്.'

ഛത്തിസ്ഗഢില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് സംസ്ഥാന മന്ത്രി; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ  വിശ്വാസ്യത ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ്

ഇത്തരം വ്യാജ ഏറ്റുമുട്ടലുകള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വശ്വാസ്യത തകര്‍ക്കുമെന്നും അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും മുഖ്യമന്ത്രിയോട് കാവാസി ആവശ്യപ്പെട്ടു. സംഭവം വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് ഗ്രാമീണരും ആരോപിച്ചു. രണ്ട് സ്ത്രീകളും മാവോയിസ്റ്റുകളായിരുന്നില്ലെന്ന് പിന്നീട് പൊലീസും സമ്മതിച്ചു.

2013ല്‍ മാവോയിസ്റ്റുകള്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 29 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ സംഘത്തിലുണ്ടായിരുന്ന ലഖ്മ മാത്രമാണ് രക്ഷപ്പെട്ടത്.

അതിനിടെ ഛത്തിസ്ഗഢിലെ ബിജാപ്പൂരില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലിസ് അവകാശപ്പെട്ടു. അവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

രമണ്‍സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാലത്ത് നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് ഛത്തിസ്ഗഢില്‍ നടന്നത്. അധികാര മാറ്റത്തിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തും ഇത്തരം സംഭവങ്ങള്‍ തുടരുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018