National

ട്വിറ്റര്‍ വീണ്ടും ബിജെപിയെ തിരിച്ചടിക്കുന്നു; മോഡി വിരുദ്ധ കാമ്പയിനുകള്‍ക്ക് പിന്നാലെ ഇരുട്ടടിയാകുന്ന സര്‍വേ ഫലങ്ങള്‍

2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തിയതിന് മുഖ്യമായ പങ്ക് സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ക്കുണ്ടായിരുന്നു. അഴിമതി ആരോപണങ്ങളില്‍ നിറഞ്ഞ യുപിഎ സര്‍ക്കാരിനെതിരെ യുവാക്കളെ തിരിക്കാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ മാധ്യമങ്ങള്‍ മോഡിയും ബിജെപിയും ഉപയോഗിച്ചു. എന്നാല്‍ അഞ്ചു വര്‍ഷ കാലാവധി അവസാനിക്കുമ്പോള്‍ 2014ലെ ബിജെപിയുടെ പ്രധാന ആയുധങ്ങളിലൊന്നായ ട്വിറ്റര്‍ അവര്‍ക്കു നേരെ തിരിച്ചടിക്കുകയാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷ കാലമായി മികച്ച പ്രചരണായുധമായി പ്രധാനമന്ത്രി മോഡി വരെ ഉപയോഗിച്ചിരുന്ന ട്വിറ്ററില്‍ ഇപ്പോള്‍ നടക്കുന്നത് മോഡി വിരുദ്ധ , ബിജെപി വിരുദ്ധ കാമ്പയിനുകളാണ്. പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എല്ലാ ദിവസവും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആകുന്നത് ബിജെപി വിരുദ്ധ ഹാഷ്ടാഗുകളാണ്. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ തന്നെ ട്വിറ്ററിനോട് വിശദീകരണം തേടുന്നു.

ട്വിറ്ററിനെതിരെ പ്രതിഷേധിക്കുക എന്ന ഹാഷ്ടാഗുകള്‍ ബിജെപിയും ഉയര്‍ത്തുന്നുണ്ടെങ്കിലും അവയൊന്നും എതിര്‍ ശബ്ദത്തിനു മേല്‍ ഉയരുന്നില്ല. കേരള സന്ദര്‍ശനത്തിനായി മോഡിയെത്തിയപ്പോള്‍ പോമോനേ മോഡി എന്ന പേരില്‍ ആയിരുന്നു ഹാഷ് ടാഗുകളെങ്കില്‍ ഇതേ ട്രെന്‍ഡ് പിന്നീട് തമിഴ്‌നാട്, ആന്ധ്രാ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയിലും തുടര്‍ന്നു. എന്നാല്‍ ഇതിനേക്കാള്‍ വലുതായി തെരഞ്ഞെടുപ്പിന് മുന്നേ നടക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പുകളാണ് ബിജെപിയെ ഇപ്പോള്‍ കുരുക്കുന്നത്. ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നടത്തുന്ന പോളുകള്‍ക്ക് വിശ്വാസ്യത കുറവാണെങ്കിലും ബിജെപി അനുകൂല നിലപാട് പുലര്‍ത്തിയിരുന്നവര്‍ നടത്തിയ സര്‍വേകളുടെ ഫലങ്ങളും പാര്‍ട്ടിക്കും മോഡിക്കും തിരിച്ചടിയാകുകയാണ്.

ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്ന സംവിധായകന്‍ വിവേക് അഗ്നിഹോത്രി നടത്തിയ സര്‍വേയിലാണ് ആദ്യം തിരിച്ചടി നേരിട്ടത്. നരേന്ദ്ര മോഡിയെയും രാഹുല്‍ ഗാന്ധിയെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ ശ്രമിച്ച് അഗ്നിഹോത്രിക്ക് ലഭിച്ച് മറുപടി രാഹുലിന് അനുകൂലമായിരുന്നു.

ടൈംസ് നൗ, റിപ്പബ്ലിക് ടിവി എന്നീ ബിജെപി അനുകൂല ചാനലുകള്‍ നടത്തിയ സര്‍വേകളും ബിജെപിക്ക് തിരിച്ചടിയായി.

ബിജെപി സര്‍ക്കാരിനെ എതിര്‍ക്കുന്നു എന്നത് മാത്രമല്ല, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് വലിയ തോതിലുള്ള പിന്തുണ ലഭിക്കുന്നതും ബിജെപി ഐടി സെല്ലില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018