National

ഡല്‍ഹി അധികാര തര്‍ക്കം, സുപ്രീംകോടതി രണ്ടംഗ ബെഞ്ചില്‍ ഭിന്നത; സര്‍ക്കാര്‍ സേവനങ്ങളും ഉദ്യോഗസ്ഥ സ്ഥലം മാറ്റവും മൂന്നംഗ ബെഞ്ചിന് വിട്ടു 

ദില്ലിയിലെ അധികാര തര്‍ക്കത്തില്‍ രണ്ടംഗ ബെഞ്ച് ഭിന്ന വിധികള്‍ പുറപ്പെടുവിച്ചു. ജസ്റ്റിസ് എകെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭിന്നതയെ തുടര്‍ന്ന് സര്‍ക്കാര്‍ സേവനങ്ങളും ഉദ്യോഗസ്ഥ സ്ഥലം മാറ്റവും മൂന്നംഗ ബെഞ്ചിന് വിട്ടു.

ജോയിന്റ് സെക്രട്ടറിയോ, അതിന് മുകളിലുളള ഉദ്യോഗസ്ഥരുടെയോ സ്ഥലംമാറ്റം, നിയമനം എന്നിവ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ അധികാരമെന്ന് ജസ്റ്റിസ് എകെ സിക്രി വിധിന്യായത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച അഭിപ്രായ വിത്യാസം ഉണ്ടായാല്‍ ലഫ്‌നെന്റ് ഗവര്‍ണറുടെ തീരുമാനം ആയിരിക്കും നിലനില്‍ക്കുക.

വിജിലന്‍സ് ബ്യൂറോയുടെ ചുമതലയും കേന്ദ്രസര്‍ക്കാരിനാണ്. ഇലക്ട്രിസിറ്റി നിയമപ്രകാരം ഡയറക്ടര്‍മാരെ നിയമിക്കാനുളള അധികാരവും, പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാനുളള അധികാരവും സംസ്ഥാന സര്‍ക്കാരിനാണ്. എന്നാല്‍ റവന്യൂ വിഷയങ്ങളില്‍ ലഫ്റ്റ്‌നെന്റ് ഗവര്‍ണറുടെ തീരുമാനമാണ് അന്തിമമെന്നും ജസ്റ്റിസ് എകെ സിക്രി വ്യക്തമാക്കി.

സേവന മേഖലയില്‍ എകെ സിക്രിയുടെ വിധിയോട് വിയോജിക്കുന്നുവെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ വ്യക്തമാക്കി. മറ്റെല്ലാ വിഷയങ്ങളിലും ജസ്റ്റിസ് സിക്രിയുടെ വിധിയോട് യോജിപ്പാണ്.

അന്വേഷണ കമ്മീഷനെ നിയോഗിക്കുന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

ഡല്‍ഹി ലഫ് ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. മൂന്ന് പ്രത്യേക വിധി ന്യായങ്ങളിലായി ലഫ് ഗവര്‍ണര്‍ക്ക് പരമാധികാരം ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നതാണ്. ചില പ്രത്യേക മേഖലകളില്‍ ഒഴികെ ഡല്‍ഹി സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാരിന്റെ തീരുമാനം ഗവര്‍ണറെ അറിയിക്കേണ്ടതാണെങ്കിലും എല്ലാ കാര്യങ്ങളും അറിയിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു

എന്നാല്‍ സുപ്രീംകോടതി വിധിയ്ക്കു ശേഷവും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടര്‍ന്നിരുന്നു. തുടര്‍ന്ന് വിധിയില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും, ഡല്‍ഹി സര്‍ക്കാരും വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018