National

ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചു, കിരണ്‍ ബേദിക്ക് എതിരെ പുതുച്ചേരി മുഖ്യമന്ത്രിയുടെ പ്രതിഷേധം; രാജ്ഭവന് മുന്നില്‍ ധര്‍ണ 

പുതുച്ചേരി ലഫ്ന്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് എതിരെ സംസ്ഥാന മുഖ്യമന്ത്രി വി നാരായണ സ്വാമിയുടെ പ്രതിഷേധം തുടരുന്നു. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും പരിപാടികളും കിരണ്‍ ബേദി തടയുന്നുവെന്ന് ആരോപിച്ചാണ് നാരായണ സ്വാമിയുടെ പ്രതിഷേധം. മന്ത്രിസഭാംഗങ്ങളും ഭരണപക്ഷ എംഎല്‍എമാര്‍ക്കും ഒപ്പം ഗവര്‍ണറുടെ വസതിയായ രാജ്ഭവന് മുന്നിലാണ് കുത്തിയിരുപ്പ് സമരം.

സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ലഫ്ന്റനന്റ് ഗവര്‍ണര്‍ കൈകടത്തുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 39 ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തിന് ഗവര്‍ണര്‍ ഇതുവരെ മറുപടി നല്‍കാത്തതിനാലാണ് സമരത്തിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നാരായണ സ്വാമിയും കിരണ്‍ ബേദിയും തമ്മിലുള്ള എതിര്‍പ്പ് ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ എടുത്തതാണ് പെട്ടെന്നുള്ള പ്രകോപനം.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളുടെയും ഫയലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ വൈകിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരി, പൊങ്കല്‍ ബോണസ് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഗവര്‍ണര്‍ തടസ്സം നില്‍ക്കുന്നു. സൗജന്യ റേഷന്‍ പദ്ധതി അംഗീകരിക്കാതിരുന്ന ഗവര്‍ണര്‍ പണം നേരിട്ട് ജനങ്ങള്‍ക്ക് നല്‍കാമെന്ന തീരുമാനമാണ് മുന്നോട്ടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ മാസം 21ന് ചര്‍ച്ച നടത്താമെന്ന് ഗവര്‍ണര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചിരുന്നെങ്കിലും കറുത്ത വസ്ത്രമണിഞ്ഞ് എത്തി അര്‍ധരാത്രിയോടെ വീണ്ടും ധര്‍ണ പുനരാരംഭിച്ചു. കോണ്‍ഗ്രസ്, ഡിഎംകെ എംഎല്‍എമാരും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാത്രി രാജ് നിവാസിന് മുന്നില്‍ തന്നെയാണ് നാരായണ സ്വാമിയും നേതാക്കളും ഉറങ്ങിയതും. അതേസമയം, മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്നും മന്ത്രിസഭാ തീരുമാനങ്ങളെ കുറിച്ച് താന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ചെയ്യേണ്ടതെന്നും കിരണ്‍ ബേദി പ്രതികരിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018