National

കശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് രാജ്‌നാഥ് സിങ്; ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ റോ, ഐബി മേധാവികളടക്കം ഉന്നതതലയോഗം 

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നും. സുരക്ഷാ ഉപദേഷ്ടാവും റോ, ഐബി മേധാവികളും ആഭ്യന്തര സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു. കശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് യോഗത്തില്‍ രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സുരക്ഷാ ഉദ്യോഗസ്ഥരും രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിച്ചു.

ഇന്ത്യാ- പാക് അതിര്‍ത്തിയിലെ സുരക്ഷ അടക്കം കാര്യങ്ങള്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായി. ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ഭീകര സംഘടനകളുടെ ശ്രമങ്ങളെ ചെറുക്കാനുള്ള സുരക്ഷാ നടപടികളടക്കം യോഗം ചര്‍ച്ച ചെയ്തുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

വ്യാഴാഴ്ചയായിരുന്നു കശ്മീര്‍ പുല്‍വാലയില്‍ 40 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹം കടന്നുപോകവെയാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സമീപത്ത് പൊട്ടിത്തെറിച്ചത്.

അക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റേയും നേതൃത്വത്തില്‍ ആന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പ് തന്നെ ഭീഷണി സന്ദേശവുമായുള്ള ജയ്ഷ് ഇ മുഹമ്മദിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭീകാരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ച വീഡിയോ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വഴിയാണ് ഭീകരര്‍ പുറത്തുവിട്ടത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചുള്ള ആക്രമണമാണ് ഇതില്‍ കാണിച്ചിരിക്കുന്നത്. ഇത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റലിജന്‍സ് ഏജന്‍സികളുമായി വീഡിയോ ഷെയര്‍ ചെയ്തിരുന്നു. എന്നിട്ടും കൃത്യമായ നടപടിയെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരനു വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴിഞ്ഞെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്. ദേശീയ പാതയില്‍ സൈനിക വാഹനവ്യൂഹം കടന്നുപോകുന്നതിന് മുമ്പ് പരിശോധന നടക്കുക പോലും ചെയ്തിട്ടും എങ്ങനെ ഇത്രയും സ്ഫോടകവസ്തുവുമായി കാറില്‍ ചാവേര്‍ എത്തിയെന്നത് ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.

അത്യൂഗ്ര സ്ഫോടനമാണ് ഉണ്ടായത്, ഒരു മൃതദേഹം 80 മീറ്റര്‍ അകലെയാണ് തെറിച്ചുവീണത്. ശരീരാവശിഷ്ടങ്ങള്‍ ദേശീയപാതയില്‍ 100 മീറ്റര്‍ ചുറ്റളവില്‍ വരെ ചിന്നിചിതറിയിരുന്നു. സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് തകര്‍ന്ന് തരിപ്പണമായിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018