National

ഭീകരതയ്ക്ക് എതിരെ കേന്ദ്ര സര്‍ക്കാരിനൊപ്പമെന്ന് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍; സര്‍വ്വകക്ഷി യോഗത്തില്‍ പ്രമേയം പാസാക്കി 

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയ സര്‍വ്വകക്ഷിയോഗത്തില്‍ തീവ്രവാദത്തിന് എതിരെ സര്‍ക്കാരിന് ഒപ്പം പോരാടുമെന്ന് കോണ്‍ഗ്രസ്. ദേശീയ, പ്രാദേശിക പാര്‍ട്ടി അധ്യക്ഷന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. രാവിലെ 11 മണി മുതല്‍ പാര്‍ലമെന്റ് മന്ദിരത്തിലാണ് യോഗം തുടങ്ങിയത്.

ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ആഭ്യന്തരമന്ത്രി വിശദീകരിച്ചു. ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചാണ് സര്‍വ്വകക്ഷിയോഗം പ്രമേയം പാസാക്കിയത്. പാകിസ്താന്റെ പേര് എടുത്തുപറയുന്നില്ലെങ്കിലും അയല്‍രാജ്യം ശക്തമായ തീവ്രവാദ ഭീഷണി മുഴക്കുന്നുവെന്ന് പ്രമേയത്തില്‍ പറയുന്നു. സുരക്ഷാസേനയ്ക്ക് ഒപ്പം ഭീകരതയ്ക്ക് എതിരെ ഒന്നിച്ചുനില്‍ക്കുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, ജോതിരാദിത്യ സിന്ധ്യ, എന്‍സിപി നേതാവ് ശരദ് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയന്‍, ശിവസേന നേതാവ് സഞ്ജയ് റാവത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

രാജ്യത്തിന്റെ സുരക്ഷയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനും സുരക്ഷാസേനയ്ക്കും ഒപ്പം നില്‍ക്കുമെന്ന് ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. കശ്മീരിലോ രാജ്യത്തിന്റെ മറ്റേത് ഭാഗങ്ങളില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നടക്കുന്ന പോരാട്ടത്തിന് സര്‍ക്കാരിന് പൂര്‍ണ പിന്തുണ കോണ്‍ഗ്രസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

40 സിആര്‍പിഎഫ് ജവാന്‍മാരാണ് ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ടത്.

അത്യുഗ്ര സ്ഫോടനശേഷിയുളള അറുപത് കിലോ ആര്‍ഡിഎക്സാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നും ജയ്ഷെ ഭീകരന്‍ ആദില്‍ അഹമ്മദ് വാഹനവ്യൂഹത്തിലേക്ക് സഞ്ചരിച്ച വാഹനം ഇടിച്ചുകയറ്റിയില്ലെന്നും സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018