National

കശ്മീര്‍ സ്വദേശികള്‍ക്ക്‌ സുരക്ഷ നല്‍കണം; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളടക്കമുള്ള കശ്മീരികള്‍ക്ക് മര്‍ദ്ദനമേറ്റതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജമ്മു-കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ജമ്മു-കശ്മീര്‍ സ്വദേശികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുംനേരെ അക്രമണ സംഭവങ്ങള്‍ നടന്നിരുന്നു. അവരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളോട് ജമ്മു കശ്മീര്‍ സ്വദേശികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.

ഭീകരാക്രമണത്തിന് പിന്നാലെ ഹരിയാനയിലും ഡെറാഡൂണിലും കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു. ഇവരെ തല്ലിച്ചതയ്ക്കുകയും താമസസ്ഥലങ്ങളില്‍നിന്ന് ഇറക്കിവിടുകയും വീട്ടുപകരണങ്ങള്‍ അക്രമികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ ഉടനടി തങ്ങളെ സമീപിക്കണമെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. സോഷ്യല്‍മീഡിയയിലൂടെയും സഹായ വാഗ്ദാനങ്ങളുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും കശ്മീര്‍ ജനതയ്ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018