National

മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍; പിടിയിലായത് സിപിഐഎം വിട്ട് തൃണമൂല്‍ വഴി ബിജെപിയിലെത്തിയ ആള്‍ 

യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിതാവും പ്രാദേശിക ബിജെപി നേതാവുമായ സുപ്രഭാത് ബാട്യബാലും രണ്ടുപേരും പിടിയില്‍. വെസ്റ്റ് ബംഗാളിലെ ലാഭ്പൂരിലാണ് സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു 22കാരിയെ തട്ടിക്കൊണ്ടുപോകല്‍. ദിനാജ്പൂര്‍ പൊലീസുമായി ചേര്‍ന്ന് ബിര്‍ഭൂം അന്വേഷണസംഘം ഇന്ന് രാവിലെയോട് കൂടി യുവതിയെ രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ വീട്ടിലെത്തിയ അഞ്ചംഗ സംഘം തങ്ങളെ പുറത്തുനിന്ന് പൂട്ടിയിടുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ കാറില്‍ കൊണ്ടുപോകുകയായിരുന്നു എന്ന് ബന്ധു സുജിത് ബാട്യബാല്‍ പ്രതികരിച്ചു.

തട്ടിക്കൊണ്ടു പോയതില്‍ യുവതിയുടെ പിതാവിന് പങ്കുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുപ്രഭാത് ബാട്യബാലിനെ അറസ്റ്റ് ചെയ്തത്.

രാവിലെയോട് കൂടിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതെന്നും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയാണെന്നും ബിര്‍ഭൂം എസ്പി ശ്യാം സിങ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ കുടുംബപ്രശ്‌നങ്ങളോ രാഷ്ട്രീയ മുതലെടുപ്പോ ആകാമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് സുപ്രഭാത് ബാട്യബാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് എത്തിയത്. തൃണമൂലില്‍ ചേരുന്നതിന് മുമ്പ്‌ സിപിഐഎം ജില്ലാ കമ്മറ്റി അംഗമായിരുന്നു. ശനിയാഴ്ചയോടെ കസ്റ്റഡിയില്‍ എടുത്ത ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മകളെ ഒളിപ്പിച്ചിരിക്കുന്ന സ്ഥലം ഇയാള്‍ പറഞ്ഞതെന്നും എസ്പി വ്യക്തമാക്കി.

തട്ടിക്കൊണ്ടുപോകലില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മണിറുള്‍ ഇസ്ലാമിനെ ഒരു സംഘമാളുകള്‍ ആക്രമിച്ചിരുന്നു. പൊലീസ് ഇടപെട്ടാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. സംഭവത്തിന് പിന്നില് തൃണമൂല്‍ പ്രവര്‍ത്തകരെന്നാണ് ബിജെപി വാദം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018