National

സൗദി കിരീടാവകാശി ബിന്‍ സല്‍മാന്റെ ഏഷ്യന്‍ പര്യടനം; പാകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയായി, ഇനി ഇന്ത്യയിലേക്ക്  

സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യയിലെത്തും. നയതന്ത്ര വിഷയങ്ങളിലെ കൂടികാഴ്ച, ഇന്ത്യയിലെ വ്യവസായികളുമായി ചര്‍ച്ച എന്നിവയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം വിവിധ മേഖലയിലെ ധാരണപത്രങ്ങളില്‍ ഒപ്പുവയ്ക്കും. ഇന്ത്യന്‍ എംബസിയാണ് ഇതു സബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളുടേയും വിവിധ മേഖലയിലെ സഹകരണം മെച്ചപ്പെടുത്താനുള്ള ചരിത്രപരമായ അവസരമാണ് ബിന്‍ സല്‍മാന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമെന്ന് സൗദി സ്ഥാനപതി ഡല്‍ഹിയില്‍ പറഞ്ഞു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി ബിന്‍ സല്‍മാന്‍ കൂടികാഴ്ച നടത്തും. സൗദിയിലേക്കുള്ള ഇന്ത്യന്‍ നിക്ഷേപത്തിന്റെ സാധ്യത സംബന്ധിച്ചുള്ള ചര്‍ച്ച, ഇന്ത്യയിലെ അടിസ്ഥാന സൗകര്യമേഖലയിലേക്കുള്ള സൗദിയുടെ നിക്ഷേപ പദ്ധതിയുടെ പ്രഖ്യാപനം എന്നിവ സന്ദര്‍ശന വേളയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. കിരീടാവകാശിയോടപ്പം വ്യവസായികളുടെ 40 അംഗ സംഘവും അനുഗമിക്കുന്നുണ്ട്.

ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലേക്ക് വരുന്നത്. ആദ്യ സന്ദര്‍ശനം പാകിസ്താനിലേക്കായിരുന്നു. രണ്ടായിരം കോടി ഡോളറിന്റെ നിക്ഷേപ-സഹകരണ പദ്ധതികളാണ് പാകിസ്താന് സൗദി ഉറപ്പാക്കിയത്. പുറമെ ഓയില്‍ റിഫൈനറിക്ക് 800 കോടി രൂപയുടെ പ്രത്യേക നിക്ഷേപവും സൗദി പാകിസ്താന് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

സൗദിയിലെ ഇന്ത്യക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പരിഹാരം കാണുമോ എന്നാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്. സൗദി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ ശിക്ഷ ഇളവുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്ത്യ ആവശ്യപ്പെടുമോ എന്ന കാര്യത്തിലും ഇതുവരെ സൂചനകള്‍ ലഭിച്ചിട്ടില്ല. സൗദി അറേബ്യയിലുള്ള 2000 പാകിസ്താനി തടവുകാരെ സൗദി അറേബ്യ മോചിപ്പിക്കുമെന്ന് പാകിസ്താന്‍ സന്ദര്‍ശന വേളയില്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനു ശേഷം ചൈനയിലേക്കാണ് ബിന്‍ സല്‍മാന്‍ പോകുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018