National

പുല്‍വാമയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു; ഏറ്റുമുട്ടല്‍ തുടരുന്നു; നാല് സൈനികര്‍ കൊല്ലപ്പെട്ടു  

ജമ്മുകശ്മീര്‍ പുല്‍വാമയിലെ പിന്‍ഗ്ലാന്‍ പ്രദേശത്ത് സൈന്യം ഭീകരുമായി ഏറ്റുമുട്ടുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു. രണ്ടോ മൂന്നോ പേര്‍ കെട്ടിടത്തിനുള്ളില്‍ ഉള്ളതായാണ് സൂചന. ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു.

ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘത്തിലുള്ള ഇവര്‍ പുല്‍വാമയില്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിന്റെ കൂട്ടാളികളാണിവരെന്നാണ് റിപ്പോര്‍ട്ട്.

ഭീകരാക്രമണമുണ്ടായ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം സംയുക്ത അന്വേഷണം ആരംഭിച്ചത്. ഇന്ന് രാവിലെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിതുയിര്‍ത്തു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.

ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇടതു വശത്തു കൂടി വാഹനവ്യൂഹത്തിനടുത്തേക്ക് കയറിവന്ന് സമീപത്തെത്തി പൊട്ടിച്ചിതറുകയായിരുന്നു ചാവേര്‍.

അത്യുഗ്ര സ്‌ഫോടനമാണ് ഉണ്ടായത്, ഒരു മൃതദേഹം 80 മീറ്റര്‍ അകലെയാണ് തെറിച്ചുവീണത്. ശരീരാവശിഷ്ടങ്ങള്‍ ദേശീയപാതയില്‍ 100 മീറ്റര്‍ ചുറ്റളവില്‍ വരെ ചിന്നിചിതറിയിരുന്നു. സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് തകര്‍ന്ന് തരിപ്പണമായിരുന്നു.

ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഉത്തരേന്ത്യയില്‍ കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ വ്യാപക അക്രമമാണ് നടക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018