National

പുല്‍വാമയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി 

ജമ്മുകശ്മീര്‍ പുല്‍വാമയിലെ പിന്‍ഗ്ലാന്‍ പ്രദേശത്ത് സൈന്യം ഭീകരുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. പുല്‍വാമ ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദില്‍ അംഗങ്ങളായ ഭീകരര്‍ക്കായി നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ പ്രദേശത്തെ ഒരു കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്ന് മനസിലായതിനെ തുടര്‍ന്നായിരുന്നു സൈന്യം കെട്ടിടം വളഞ്ഞത്.

ജെയ്‌ഷെ മുഹമ്മദിന്റെ രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചെന്ന് ഉച്ചയ്ക്ക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇവരില്‍ ഒരാള്‍ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഗാസിയാണെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ പുലര്‍ച്ചെ മുതല്‍ നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് വധിച്ചത്.

ഭീകരാക്രമണമുണ്ടായ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം സംയുക്ത അന്വേഷണം ആരംഭിച്ചത്. ഇന്ന് രാവിലെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.

ജെയ്ഷെ മുഹമ്മദ് ഭീകരസംഘത്തിലുള്ള സംഘം പുല്‍വാമയില്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ്ന്റെ കൂട്ടാളികളാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018