National

കരണ്‍ ഥാപ്പറിന്റെയും ബര്‍ഖ ദത്തിന്റെയും ചാനല്‍ വരിക ‘തിരംഗ ടിവി’ എന്ന പേരില്‍; അനുമതി നല്‍കി ടിഡി സാറ്റ് 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബര്‍ക്കാ ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തില്‍ വരുന്ന പുതിയ ചാനലിന്റെ പേര് തിരംഗ ടിവി എന്നാവും. ഹാര്‍വെസ്റ്റ് ടിവി എന്ന പേരില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ആരംഭിക്കാനിരുന്നതാണ് ചാനല്‍. എന്നാല്‍ നിയമപ്രശ്‌നങ്ങള്‍ രൂപം കൊണ്ടതിനെ തുടര്‍ന്ന് സംപ്രേക്ഷണം തടസ്സപ്പെടുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കബില്‍ സിബലിന്റെ നേതൃത്വത്തിലുള്ള വീകോണ്‍ മീഡിയ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചാനലിന് പണം മുടക്കുന്നത്.

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ഭക്തി ടെലിവിഷന്‍ ചാനലായ ഹാര്‍വെസ്റ്റ് ടിവി കബില്‍ സിബലിന്റെ നേതൃത്വത്തിലുള്ള ചാനല്‍ ഈ പേര് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ചാനല്‍ പ്രവര്‍ത്തനം അവതാളത്തിലായത്.

ചാനലിന്റെ പേര് തിരംഗ ടിവി എന്നാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 7ന് വീകോണ്‍ മീഡിയ ടെലകോം ഡിസ്പ്യൂട്ട് സെറ്റ്ല്‍മെന്റ് അന്‍ഡ് അപ്പലേറ്റ് ട്രിബ്യൂണലിനെ(ടിഡിസാറ്റ്) സമീപിക്കുകയായിരുന്നു. ടിഡിസാറ്റ് ഇത് അനുവദിക്കുകയായിരുന്നു.

ദേശീയ പതാകയിലെ നിറങ്ങള്‍ ചാനലിന്റെ ലോഗോയില്‍ ഉപയോഗിക്കില്ല. 2002ലെ ഫ്‌ളാഗ് കോഡിനും 1950ലെ നിയമത്തിന്റെയും അടിസ്ഥാനത്തില്‍ തിരംഗ എന്ന പേര് വരുന്നില്ല എന്നതിനാലാണ് പേര് അനുവദിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ ത്രിവര്‍ണ്ണ നിറങ്ങള്‍ ഉപയോഗിക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു.

എന്‍ഡിടിയില്‍ നിന്നും രാജിവെച്ച ബര്‍ക്കാ ദത്ത് വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കരണ്‍ഥാപ്പറും ബര്‍ക്കക്കൊപ്പം ചാനലിന്റെ തലപ്പത്തുണ്ടാകും.

1995-ലാണ് ബര്‍ക്കാ ദത്ത് എന്‍ഡി ടിവിയില്‍ ചേര്‍ന്നത്. ചാനലിന്റെ മാനേജിംഗ് എഡിറ്റര്‍ പദവി ഉള്‍പ്പെടെ നിര്‍ണ്ണായക പദവികള്‍ അവര്‍ വഹിച്ചിട്ടുണ്ട്. ചാനലിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററും വാര്‍ത്താ അവതാരകയുമായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് അവര്‍ ചാനലില്‍ നിന്ന് രാജിവെക്കുന്നത്. ബര്‍ഖയുടെ രാജി എന്‍ഡി ടിവി സ്വീകരിച്ചു. കാശ്മീര്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്താണ് അവര്‍ ശ്രദ്ധിക്കപ്പെടുന്നത്

ദ ടൈംസിലാണ് കരണ്‍ഥാപ്പര്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ഹിന്ദുസ്ഥാന്‍ ടൈംസ് ടെലിവിഷന്‍ ഗ്രൂപ്പ്, ഹോംടിവി, യുണൈറ്റഡ് ടെലിവിഷന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. രാഷ്ട്രീയക്കാരെയും മറ്റു കടന്നാക്രമിച്ചുളള കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പരിപാടി ഏറെ ശ്രദ്ദേയമായിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018