National

ബര്‍ക്ക ദത്ത് അടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജനനേന്ദ്രിയ ചിത്രമയച്ച് ഭീഷണി; ഹിന്ദുത്വ വാദികളുടെ സംഘടിത നീക്കമെന്ന് നമ്പറുകള്‍ പുറത്തുവിട്ട് ബര്‍ക്ക 

The Quint

കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രതികരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങള്‍. വാര്‍ത്ത അവതാരക ബര്‍ക്ക ദത്ത്, രവിഷ് കുമാര്‍, അഭിഷര്‍ ശര്‍മ്മ, സ്വാതി ചതുര്‍വേദി തുടങ്ങിയവരാണ് വാട്‌സ്ആപ്പിലൂടെ തങ്ങള്‍ക്ക് വരുന്ന ഭീഷണികളും അസഭ്യമായ സന്ദേശങ്ങളെയും കുറിച്ച് പ്രതികരിച്ചത്. കശ്മീരില്‍ അക്രമണത്തിനിരയാകുന്ന സ്വദേശികള്‍ക്ക് താമസ സൗകര്യമൊരുക്കാമെന്ന് ബര്‍ക്ക ദത്ത് അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

സഹായത്തിനായി സ്വകാര്യ നമ്പറും കൊടുത്തിരുന്നു. തുടര്‍ന്നാണ് അഞ്ജാത നമ്പറുകളില്‍ നിന്ന് വധഭീഷണിയും അസഭ്യമായ സന്ദേശങ്ങളും എത്തിതുടങ്ങിയത്.

ജനനേന്ദ്രിയത്തിന്റെ അടക്കമുള്ള ചിത്രങ്ങള്‍ വാട്‌സാപ്പില്‍ എത്തിതുടങ്ങിയതോടെ അസഭ്യസന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം ബര്‍ക്ക ദത്ത് ട്വിറ്ററില്‍ പോസ് ചെയ്തു.

മോശപ്പെട്ട സന്ദേശങ്ങള്‍ എത്തിതുടങ്ങിയതോടെ നിമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് മുന്‍ എബിപി ന്യൂസ് റിപ്പോര്‍ട്ടര്‍ അഭിഷര്‍ ശര്‍മ്മ പ്രതികരിച്ചു. ഡല്‍ഹി പൊലീസിന് മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്‍കി. സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്താമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ മധുര്‍ വര്‍മ്മ അറിയിച്ചു.

ബര്‍ക്ക ദത്ത് അടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജനനേന്ദ്രിയ ചിത്രമയച്ച് ഭീഷണി; ഹിന്ദുത്വ വാദികളുടെ സംഘടിത നീക്കമെന്ന് നമ്പറുകള്‍ പുറത്തുവിട്ട് ബര്‍ക്ക 

അതേസമയം, ഭീഷണി സന്ദേശങ്ങള്‍ വരുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹായവുമായി വാട്‌സാപ്പ് രംഗത്ത് എത്തി. വാട്‌സാപ്പ് കമ്യൂണിക്കേഷന്‍സ് വിഭാഗം തലവന്‍ വൂഗ് വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുകയും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

വാട്‌സാപ്പില്‍ നിലവില്‍ 'റിപ്പോര്‍ട്ട് സ്പാം' എന്ന ഓപ്ഷന് പകരം അപ്‌ഡേറ്റ് ചെയ്ത 'റിപ്പോര്‍ട്ട്'ഓപ്ഷനാണുള്ളത്. വാട്‌സാപ്പില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ ഉപഭോക്താവിന് സഹായകരമാകുന്ന ഓപ്ഷനാണിത്. ലോകവ്യാപകമായി ഇരുപത് ലക്ഷത്തോളം വ്യാജ അക്കൗണ്ടുകള്‍ റദ്ദാക്കിയെന്നും അധികൃതര്‍ പ്രതികരിച്ചു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018