National

കശ്മീരില്‍ ഹിതപരിശോധനയെ  ഭയക്കുന്നതെന്തിനെന്ന് കമല്‍ഹാസന്‍; ‘രാഷ്ട്രീയക്കാര്‍ മര്യാദയ്ക്ക് പ്രവര്‍ത്തിച്ചാല്‍ ഒരു പട്ടാളക്കാരനും മരിക്കില്ല’

കശ്മീരില്‍ ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ ഭയക്കുന്നതെന്തിനാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇന്ത്യ മികച്ച രാജ്യമാണെന്ന് തെളിയിക്കണമെങ്കില്‍ ഇങ്ങനെയല്ല കശ്മീര്‍ പ്രശ്‌നത്തില്‍ പ്രതികരിക്കേണ്ടതെന്ന് കമല്‍ പറഞ്ഞു. പാക് അധീന കശ്മീരിനെ സ്വതന്ത്ര കശ്മീരെന്നാണ് വിളിച്ചതെന്നും ‘ടൈംസ് നൗ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈന്യം കശ്മീരിലേക്ക് മരിക്കാനായിട്ടാണ് പോകുന്നതെന്ന് ആളുകള്‍ പറയുമ്പോള്‍ വിഷമം തോന്നാറുണ്ട്. സൈന്യം തന്നെ ഒരു പഴയ സങ്കല്‍പമാണ്. ഭക്ഷണത്തിനായി മനുഷ്യര്‍ തമ്മില്‍ തമ്മില്‍ കൊലപ്പെടുത്തില്ലെന്ന് നാം തീരുമാനിച്ചത് പോലെ ഈ യുദ്ധത്തിനും അവസാനം വരുമെന്നും കമല്‍ പറഞ്ഞു.

ഇന്ത്യയിലെയും പാകിസ്താനിലെയും രാഷ്ട്രീയക്കാര്‍ മര്യാദയ്ക്ക് പ്രവര്‍ത്തിച്ചാല്‍ ഒരു പട്ടാളക്കാരനും മരിക്കില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമായിരിക്കുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

മയ്യം എന്ന മാഗസിനു വേണ്ടി കശ്മീരിനെക്കുറിച്ച് എഴുതിയപ്പോള്‍ ഇതുപോലൊരു സന്ദര്‍ഭം ഉണ്ടാകും എന്ന് ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു. എന്തുകൊണ്ടാണ് ജനങ്ങള്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്താത്തത്? എന്തുകൊണ്ടാണ് അവര്‍ അതിന് ഭയപ്പെടുന്നത് ? അവര്‍ക്ക് രാജ്യം വിഭജിക്കപ്പെട്ടിരിക്കുയാണ് വേണ്ടത്. എന്തുകൊണ്ടാണവര്‍ വീണ്ടും ജനങ്ങളോട് അതിനെ കുറിച്ച്  ചോദിക്കാത്തത്? ഇപ്പോള്‍ പ്രശ്‌നം ഇവിടെയാണ് (കശ്മീരിലാണ്) . എന്നാല്‍ അതിര്‍ത്തിക്കപ്പുറത്തും ഇതേ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നതും.
കമല്‍ഹാസന്‍

പാക് അധീന കശ്മീരില്‍ ജിഹാദികളുടെ ചിത്രങ്ങള്‍ വീരനായകരാക്കി ട്രെയിനുകളില്‍ വയ്ക്കുന്നു. അതൊരു ബുദ്ധിശൂന്യമായ കാര്യമാണ്. ബുദ്ധിശൂന്യമായ കാര്യങ്ങള്‍ ഇന്ത്യയും ചെയ്യുന്നുണ്ട്. അതല്ല വേണ്ടത്. ഇന്ത്യ മികച്ച രാജ്യമാണെന്ന് തെളിയിക്കണമെങ്കില്‍ നാം ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. അതിന് പുതിയൊരു രാഷ്ട്രീയ സംസംകാരം രൂപപ്പെടണമെന്നും കമല്‍ പറഞ്ഞു.

പുല്‍വാമയിലെ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനെ കുറിച്ച് ചെന്നെയിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമലിന്റെ പ്രതികരണം.

കമലിന്റെ പ്രതികരണം വിവാദമായതോടെ മക്കള്‍ നീതി മയ്യം വിശദീകരണവുമായി രംഗത്തെത്തി. കമല്‍ പറഞ്ഞത് ഇപ്പോള്‍ പ്രസക്തമല്ലെന്നും ഇക്കാര്യത്തിലെ പാര്‍ട്ടിയുടെ നിലപാടല്ലെന്നുമായിരുന്നു വിശദീകരണം. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അത് സംരക്ഷിക്കുന്ന സൈന്യ അര്‍ധസൈന്യ വിഭാഗങ്ങള്‍ക്കൊപ്പം തങ്ങള്‍ എന്നും നിലകൊള്ളുമെന്നും പാര്‍ട്ടി വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018