National

വ്യാജ പ്രചാരണത്തിന് പാകിസ്താന്‍ രാജ്യാന്തര കോടതിയെ ഉപയോഗിക്കുന്നു; കുല്‍ഭൂഷണ്‍ ജാദവിന്റെ നിരപരാധിത്വം ഉയര്‍ത്തി ഇന്ത്യയുടെ വാദം   

കുല്‍ഭൂഷന്‍ ജാദവ് കേസില്‍ ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയയില്‍ വാദം കേള്‍ക്കല്‍ തുടങ്ങി. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാകിസ്താന്‍ വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യ മുന്നോട്ടുവക്കുന്ന ആവശ്യം.

പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്കുവേണ്ടി ഹാജരായത്. ഇന്ത്യയ്‌ക്കെതിരെ കരുതിക്കൂട്ടിയ പ്രചരണങ്ങള്‍ നടത്താന്‍ പാകിസ്താന്‍ രാജ്യാന്തര കോടതിയെ ഉപയോഗിക്കുകയാണെന്ന് സാല്‍വെ വാദിച്ചു. കേസിന്റെ വിധിപ്പകര്‍പ്പ് പുറത്തുവിടാന്‍ പാക് വിമുഖത കാണിക്കുകയാണ്. വ്യക്തതയില്ലാത്ത കെട്ടുകഥകളാണ് പാകിസ്താന്‍ നിരത്തുന്നത്. കുല്‍ഭൂഷന്റെ കസ്റ്റഡി നിയമവിധേയമല്ലെന്ന് പ്രഖ്യാപിക്കണമെന്നും സാല്‍വെ ആവശ്യപ്പെട്ടു.

നെതര്‍ലാന്‍ഡ് സ്ഥാനപതി വേണു രാജാമണി അടക്കമുള്ള ഉദ്യോഗസ്ഥരും ഇന്ത്യന്‍ നയതന്ത്ര സംഘത്തിലുണ്ട്.

2017ലാണ് ചാരവൃത്തിയും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് പാക് സൈനീക കോടതി കുല്‍ഭൂഷനെതിരെ വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് പാക് ജയിലില്‍ കഴിയുകയാണ് ഇദ്ദേഹം.

വിധിക്കെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ശിക്ഷ രാജ്യാന്തര കോടതി തടഞ്ഞിരുന്നു. കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ വധശിക്ഷ സ്‌റ്റേ ചെയ്ത് രാജ്യാന്തര കോടതി ഉത്തരവിറക്കുകയായിരുന്നു.

നാവികസേനയില്‍നിന്നും വിരമിച്ച കുല്‍ഭൂഷന്‍, വ്യാപാര ആവശ്യങ്ങള്‍ക്കായി ഇറാനിലായിരിക്കെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. കുല്‍ഭൂഷന്റെമേല്‍ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ തെളിയാക്കാന്‍ പാകിസ്താന്റെ പക്കല്‍ മതിയായ തെളിവുകളില്ലെന്നും ഇന്ത്യ വാദിക്കുന്നു. വ്യാജ തെളിവുകള്‍ ഉണ്ടാക്കിയാണ് പാക് കോടതി ശിക്ഷ വിധിച്ചതെന്നും നയതന്ത്ര സഹായം നല്‍കാന്‍ 16 തവണ ആവശ്യപ്പെട്ടിട്ടും പാകിസ്താന്‍ തള്ളിയെന്നും ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു

എന്നാല്‍, 2016 മാര്‍ച്ചില്‍ ബലൂചിസ്താനില്‍നിന്നാണ് കുല്‍ഭൂഷനെ അറസ്റ്റ് ചെയ്തതെന്നാണ് പാകിസ്താന്‍ വാദം. മുസ്ലീം പേരിലുള്ള പാസ് പോര്‍ട്ട് കുല്‍ഭൂഷനില്‍നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ബലൂചിസ്ഥാനില്‍ ചാര പ്രവര്‍ത്തനത്തിന് എത്തിയെന്നതിന് തെളിവുണ്ടെന്നും പാകിസ്താന്‍ പറയുന്നു. കുല്‍ഭൂഷന്‍ ജാദവ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഏജന്‍റാണെന്നാണ് പാകിസ്താന്റെ വാദം.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളായതിനിടെയാണ് കേസില്‍ വാദം തുടങ്ങിയിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018