National

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ല; അലിഗഢ് മുസ്ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹകുറ്റം യുപി പൊലീസ് പിന്‍വലിക്കും 

റിപ്പബ്ലിക് ടിവിയിലെ മാധ്യമപ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രാഹക്കുറ്റം പൊലീസ് പിന്‍വലിക്കും. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

മാധ്യമസ്ഥാപനങ്ങളില്‍ നിന്നടക്കം ലഭിച്ച 40 വീഡിയോ ദൃശ്യങ്ങളാണ് കേസില്‍ പരിശോധിച്ചിരുന്നത്. അതില്‍ നിന്ന് മതിയായ തെളിവുകള്‍ ലഭിച്ചില്ലെന്നും അതിനാല്‍ രാജ്യദ്രോഹ കുറ്റമൊഴിവാക്കുകയാണെന്നും പൊലീസ് അറിയിച്ചു. എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്ന മറ്റ് കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും അലിഗഢ് എഎസ്പി അശുതോഷ് ദ്വിവേദി പറഞ്ഞു.

മതത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും പേരില്‍ സ്പര്‍ദ്ധ ഉണ്ടാക്കുക, വധശ്രമം കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് രാജ്യദ്രോഹക്കുറ്റത്തിന് പുറമെ ചുമത്തിയിരുന്നത്. സംഭവത്തില്‍ എട്ട് വിദ്യാര്‍ഥികളെ സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

കെട്ടിചമച്ചതും തെറ്റായതുമായ റിപ്പോര്‍ട്ടാണ് പൊലീസ് തയ്യാറാക്കിയതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ആര്‍എസ്എസും ബിജെപിയുമായി ചേര്‍ന്ന് റിപ്പബ്ലിക് ടിവി സര്‍വ്വകലാശാലയ്ക്കെതിരെ തെറ്റായ പ്രചാരണം നടത്തുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു

അലിഗഢിനെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാക്കി ചിത്രീകരിക്കാനാണ് ചാനല്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. ഇത് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുകയും അധികൃതരില്‍ നിന്നും അനുമതി വാങ്ങണമെന്ന് അറിയിക്കുകയും ചെയ്തു.

അധികൃതര്‍ ഷൂട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ പ്രകോപനം തുടരുകയായിരുന്നു ഇതാണ് ക്യാമ്പസിനുളളില്‍ തര്‍ക്കത്തിനിടയാക്കിയത്. തുടര്‍ന്ന് ക്യാമ്പസിനുളളില്‍ ആയുധങ്ങളുമായെത്തിയെ ബിജെപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018