National

ഇന്ത്യ-പാക് പോര് മുറുകുന്നു; ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക് ഭരണകൂടം തിരികെ വിളിച്ചു  

സൊഹൈല്‍ മഹ്മൂദ്  
സൊഹൈല്‍ മഹ്മൂദ്  

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പാക് ഹൈകമ്മീഷണറെ തിരിച്ചുവിളിച്ച് പാകിസ്താന്‍. കൂടിയാലോചനകള്‍ക്ക് വേണ്ടിയാണ് ഇന്ത്യയിലെ ഹൈക്കമ്മീഷണറായ സൊഹൈല്‍ മഹ്മൂദിനെ തിരിച്ചുവിളിച്ചതെന്ന് പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ നടപടി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. തങ്ങളുടെ ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ രാവിലെ ദില്ലിയില്‍ നിന്ന് തിരിച്ചെന്നും ട്വീറ്റിലുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തേത്തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് നയതന്ത്രപ്രതിസന്ധിയുടെ തുടര്‍ച്ചയാണ് നടപടി.   

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക് ഹൈക്കമ്മീഷണറെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലേ ഓഫീസില്‍ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു. പാകിസ്താനിലെ ഹൈക്കമ്മീഷണറെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തു. ആക്രമണമുണ്ടായതിന്റെ പിറ്റേന്ന്, ഫെബ്രുവരി 15ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ ഉള്‍പ്പെടെയുള്ള നയതന്ത്ര സംഘം ഡല്‍ഹിയില്‍ എത്തി വിദേശകാര്യമന്ത്രാലയവുമായി കൂടിയാലോചനകള്‍ നടത്തി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതിന് ശേഷം കടുത്ത സമ്മര്‍ദ്ദമാണ് ഇന്ത്യ പാകിസ്താനുമാല്‍ ചെലുത്തിക്കൊണ്ടിരിക്കുന്നത്. 1996ല്‍ പാകിസ്താന് നല്‍കിയ സൗഹൃദരാഷ്ട്ര പദവി ഇന്ത്യന്‍ ഭരണകൂടം പിന്‍വലിച്ചു. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുകയാണ്. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്താന്‍ ആവര്‍ത്തിക്കുന്നുണ്ട്.

ഫെബ്രുവരി 14ന് ജെയ്‌ഷെ മുഹമ്മദ് അംഗവും പുല്‍വാമ സ്വദേശിയുമായ ആദില്‍ അഹ്മദ് ദര്‍ (20) സിആര്‍പിഎഫ് വാഹനവ്യൂഹം കടന്നുപോകവേ സ്‌ഫോടകവസ്തു നിറച്ച കാറുമായി പൊട്ടിത്തെറിക്കുകയായിരുന്നു. 40 ജവാന്‍മാരാണ് പുല്‍വാമ ജമ്മു- ശ്രീനഗര്‍ ദേശീയപാതയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018