National

സുരക്ഷാ വീഴ്ചയില്ലാതെ പുല്‍വാമയിലെ പോലെ ആക്രമണങ്ങള്‍ ഉണ്ടാവില്ലെന്ന് മുന്‍ ‘റോ’ മേധാവി; ‘തിരിച്ചടിക്കാന്‍ ഇത് ബോക്‌സിങ്ങ് മാച്ചല്ല, സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കുകയാണ് വേണ്ടത്’  

എവിടെയെങ്കിലും സുരക്ഷാ വീഴ്ച സംഭവിക്കാതെ കശ്മീരിലെ പുല്‍വാമയിലുണ്ടായ പോലൊരു ആക്രമണം ഉണ്ടാവില്ലെന്ന് മുന്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മേധാവി വിക്രം സൂദ്. എവിടെയാണ് പിഴവ് സംഭവിച്ചതെന്നറിയില്ലെന്നും എന്നാല്‍ ഇത്തരം സംഭവങ്ങള്‍ സുരക്ഷാവീഴ്ച ഉണ്ടാവാത്തപക്ഷം നടക്കില്ലെന്നും ഹൈദരാബാദില്‍ നടന്ന ചടങ്ങിനിടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഭീകരാക്രമണത്തിന് പിന്നില്‍ ഒരാളല്ല, ഒന്നിലേറെപ്പേര്‍ ഉണ്ടാകാം, സ്ഫോടക വസ്തുക്കള്‍ എത്തിച്ച ഒരാളുണ്ടാകാം, അവ സംയോജിപ്പിച്ചത് മറ്റൊരാളാവാം. സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ കണ്ടെത്തിയത് മറ്റൊരാളുമായിരിക്കാം. സിആര്‍പിഎഫ് വാഹനങ്ങളുടെ നീക്കം സംബന്ധിച്ച് അവര്‍ക്ക് അറിവുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് ഇത് ബോക്സിങ് മാച്ച് അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രധാനമന്ത്രി പറഞ്ഞതു പോലെ തിരിച്ചടിക്കാനായി സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കുകയാണ് വേണ്ടത്. അത് ഇന്നോ നാളെയോ ഉണ്ടായില്ലെന്നു വരാമെന്നും വിക്രം സൂദ് കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ചയായിരുന്നു കശ്മീര്‍ പുല്‍വാലയില്‍ 40 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹം കടന്നുപോകവെയാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ ഇടിച്ചു കയറ്റിയത്. അത്യൂഗ്ര സ്‌ഫോടനമാണ് ഉണ്ടായത്, ഒരു മൃതദേഹം 80 മീറ്റര്‍ അകലെയാണ് തെറിച്ചുവീണത്. ശരീരാവശിഷ്ടങ്ങള്‍ ദേശീയപാതയില്‍ 100 മീറ്റര്‍ ചുറ്റളവില്‍ വരെ ചിന്നിചിതറിയിരുന്നു. സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് തകര്‍ന്ന് തരിപ്പണമായിരുന്നു.

അക്രമണത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ഭീഷണി സന്ദേശവുമായുള്ള ജയ്ഷ് ഇ മുഹമ്മദിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ച വീഡിയോ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വഴിയാണ് ഭീകരര്‍ പുറത്തുവിട്ടത്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചുള്ള ആക്രമണമാണ് ഇതില്‍ കാണിച്ചിരിക്കുന്നത്. ഇത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്റലിജന്‍സ് ഏജന്‍സികളുമായി വീഡിയോ ഷെയര്‍ ചെയ്തിരുന്നു. എന്നിട്ടും കൃത്യമായ നടപടിയെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരനു വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴിഞ്ഞെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്. ദേശീയ പാതയില്‍ സൈനിക വാഹനവ്യൂഹം കടന്നുപോകുന്നതിന് മുമ്പ് പരിശോധന നടക്കുക പോലും ചെയ്തിട്ടും എങ്ങനെ ഇത്രയും സ്‌ഫോടകവസ്തുവുമായി കാറില്‍ ചാവേര്‍ എത്തിയെന്നത് ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018