National

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ്‌ തുറക്കരുത് എന്ന് സുപ്രീംകോടതി; ഹരിത ട്രൈബ്യൂണല്‍ വിധി റദ്ദാക്കി; അധികാരപരിധി മറികടന്നുവെന്ന് വിമര്‍ശനം 

തൂത്തുകുടി വേദാന്തയുടെ ചെമ്പ് ശുദ്ധീകരണശാലയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ട്രൈബ്യൂണലിന്റെ അധികാരപരിധി മറിടന്നാണ് പ്ലാന്റിന് പ്രവര്‍ത്താനാനുമതി നല്‍കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി. ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവിന് എതിരെ കമ്പനിക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവിട്ടു.

ലൈസന്‍സ് പുതുക്കി നല്‍കി പ്ലാന്റ് തുറക്കാനും ചെമ്പ് ഖനനം തുടരാനുമുള്ള അനുമതിയും ട്രൈബ്യൂണല്‍ നല്‍കിയിരുന്നു. ഇവ രണ്ടുമാണ് സുപ്രീംകോടതി റദ്ദാക്കിയത്‌. കമ്പനിയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്.

തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

ട്രൈബ്യൂണല്‍ ഉത്തരവ് നേരത്തെ മദ്രാസ് ഹൈക്കോടതിയും സ്‌റ്റേ ചെയ്തിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകയായ ഫാത്തിമ നല്‍കിയ ഹര്‍ജിയിലാണ് തല്‍സ്ഥിതി തുടരാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

തൂത്തുക്കുടിയിലെ ചെമ്പ് ഉല്‍പ്പാദന ഫാക്ടറിയില്‍ നിന്നും പുറന്തളളുന്ന മാലിന്യം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ കമ്പനിക്കെതിരെ സമരം നടത്തിയിരുന്നു. സമരത്തിന്റെ നൂറാം ദിവസം നടത്തിയ മാര്‍ച്ചിന് നേരെ നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേയ് 22നും 23നുമായിരുന്നു വെടിവെപ്പ്. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളും സംഭവിച്ചു. ഇതിനെ തുടര്‍ന്നാണ് മേയ് 28 മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ പ്ലാന്റ് അടച്ചിട്ടത്.

പ്ലാന്റ് അടച്ചുപൂട്ടാതെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് സമരക്കാര്‍ തീരുമാനം എടുത്തതോടെ എടപ്പാടി പളനി സാമി സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. എന്നാല്‍ പ്ലാന്റ് തുറക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ കമ്പനി ഹര്‍ജി നല്‍കി. തുടര്‍ന്ന് പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഡിസംബര്‍ 15 ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018