National

‘ഗോധ്ര പോലൊരു കലാപം പാകിസ്താനില്‍ നടത്തൂ മോഡിജീ’; പാക് ജനതയെ കൂട്ടക്കൊല ചെയ്യണമെന്ന് ബിജെപി നേതാവ് സാധ്വി പ്രാചി  

സാധ്വി പ്രാചി
സാധ്വി പ്രാചി

പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്താനില്‍ കൂട്ടക്കൊല നടത്തണമെന്ന് ബിജെപി നേതാവ് സാധ്വി പ്രാചി. ഗോധ്രയിലേതിന് സമാനമായ കലാപം മോഡി പാകിസ്താനില്‍ നടത്തണമെന്ന് സാധ്വി പ്രാചി പറഞ്ഞു.

പാകിസ്താനില്‍ കൂട്ടക്കൊല നടത്തുകയാണെങ്കില്‍ രാജ്യം മുഴുവന്‍ താങ്കളെ വണങ്ങും. റാവല്‍ പിണ്ടിയും കറാച്ചിയും കത്തിച്ചാമ്പലാകാതെ തീവ്രവാദം അവസാനിക്കില്ലെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു. പുല്‍വാമ ആക്രമണത്തേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു സാധ്വി പ്രാചിയുടെ കൊലവിളി.

തൊഴുകൈകളോടെ ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. പാകിസ്താനില്‍ ഗോധ്രയിലേതുപോലെ ഒരു കൂട്ടക്കൊല നടത്തുകയാണെങ്കില്‍ രാജ്യം ഒന്നടങ്കം താങ്കളെ വണങ്ങും. റാവല്‍പിണ്ടിയും കറാച്ചിയും നമ്മള്‍ കത്തിച്ചാമ്പലാക്കാതെ തീവ്രവാദത്തിന് അറുതിയുണ്ടാകില്ല.  
സാധ്വി പ്രാചി  

ബിജെപി നേതാവിന്റെ വംശഹത്യാ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. 2002ലെ ഗോധ്ര ട്രെയിന്‍ തീപിടുത്തത്തില്‍ മോഡിയുടെ പങ്ക് സ്ഥിരീകരിക്കുന്നതാണ് സാധ്വി പ്രാചിയുടെ പ്രസ്താവനയെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഗോധ്ര കൂട്ടക്കൊല ആസൂത്രണം ചെയ്തത് ആരെന്ന് ബിജെപി നേതാവ് തുറന്നു പറയുകയാണുണ്ടായതെന്ന് മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ ട്വീറ്റ് ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018