National

‘എന്തുകൊണ്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്?’; പുല്‍വാമ ആക്രമണത്തില്‍ ചോദ്യങ്ങളുയര്‍ത്തി മമത; ‘നിഴല്‍യുദ്ധം തുടങ്ങാനുള്ള ശ്രമമോ?’  

മമതാ ബാനര്‍ജി
മമതാ ബാനര്‍ജി

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചതെന്നും ആക്രമം നടന്ന പ്രദേശത്തുകൂടെ സിആര്‍പിഎഫ് വാഹനവ്യൂഹം കടത്തിവിട്ടത് എന്തിനാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ചോദിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടമുമ്പ് നിഴല്‍യുദ്ധം ആരംഭിക്കാനുള്ള ശ്രമം ആണോ ഇതെന്നും മമത സംശയം പ്രകടിപ്പിച്ചു.

ഇത്രയും വര്‍ഷങ്ങള്‍ പാകിസ്താനികള്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യാതിരുന്നതെന്ത്?. തെരഞ്ഞെടുപ്പ് വാതില്‍ക്കല്‍ മുട്ടുമ്പോള്‍ ഒരു നിഴല്‍ യുദ്ധം ആരംഭിക്കുന്നതിനേക്കുറിച്ചാണോ നിങ്ങള്‍ ആലോചിക്കുന്നത്?  
മമതാ ബാനര്‍ജി  

സംസ്ഥാനത്തെ വലതുപക്ഷ കക്ഷികള്‍ സാഹചര്യം വര്‍ഗീയ ചേരിതിരിവിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് മമത ചൂണ്ടിക്കാട്ടി. ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക വിരുദ്ധ ശക്തികളുടെ പ്രചരണങ്ങളില്‍ ജനം വീണുപോകരുതെന്നും മമത അഭ്യര്‍ത്ഥിച്ചു.

മോഡിയും അമിത് ഷായും അവര്‍ മാത്രമാണ് രാജ്യസ്‌നേഹികളെന്നും മറ്റുള്ളവര്‍ അങ്ങനെയല്ലെന്നും രാജ്യത്തോട് പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. അത് സത്യമല്ല. ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി എന്നിവര്‍ ഈ അവസരം സംസ്ഥാനത്ത് വര്‍ഗീയ പ്രശ്‌നമുണ്ടാക്കാന്‍ ഉപയോഗിക്കുകയാണ്. 
മമതാ ബാനര്‍ജി  

അഞ്ച് ദിവസമായി താന്‍ നിശ്ശബ്ദയായിരുന്നു. പക്ഷെ വര്‍ഗീയ വര്‍ഗീയ സ്പര്‍ദ്ധയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ കണ്ടതിനാല്‍ സംസാരിക്കാന്‍ നിര്‍ബന്ധിതയായി. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി മോഡി സര്‍ക്കാര്‍ പാകിസ്താനെതിരെ ഒരു നടപടിയും എടുക്കാത്തതിലും തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് സംഭവിച്ചതിലും തനിക്ക് സംശയമുണ്ടെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018