National

ലോകകപ്പില്‍ നിന്ന് പാകിസ്താനെ വിലക്കണമെന്ന് ഐസിസിയോട് ഇന്ത്യ ആവശ്യപ്പെടും; നാളെ ചര്‍ച്ച, അനകൂലമല്ലെങ്കില്‍ ലോകകപ്പ് ബഹിഷ്‌കരണ ഭീഷണി  

ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പാകിസ്താനെ വിലക്കണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട്(ഐസിസി) ഇന്ത്യ ആവശ്യപ്പെട്ടേക്കും. സുപ്രീംകോടതി നിയോഗിച്ച ഇടക്കാല സമിതിയും ബിസിസിഐയും നാളെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. ഐസിസി തീരുമാനം അനുകൂലമായില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നും സൂചനകളുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നടപടി.

ബിസിസിഐ സിഇഒ രാഹുല്‍ ജോഹരി ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കത്ത് സമിതിയില്‍ ചര്‍ച്ചയ്‌ക്കെടുക്കും.

ജൂണ്‍ 16നാണ് ഇംഗ്ലണ്ടില്‍ വെച്ച് ഇന്ത്യ-പാകിസ്താന്‍ മത്സരം. ഇതിനായുള്ള ടിക്കറ്റ് പൂര്‍ണ്ണമായും വിറ്റുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പാകിസ്താനെ ഒഴിവാക്കുന്ന നടപടി ശരിയാണോ എന്ന് നാളെ ഡല്‍ഹിയില്‍ കൂടുന്ന സമിതി തീരുമാനിക്കും. കായിക, ആഭ്യന്തര, വിദേശകാര്യ വകുപ്പുകളുമായി ചേര്‍ന്ന് കൂടിയാലോചിച്ചാകും തീരുമാനം.

ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കണമെന്നും പാകിസ്താനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നാണ് അഭിപ്രായമെന്നും മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ഭജന്‍ സിങും യുസ്‌വേന്ദ്ര ചഹലും നേരത്തെ ഇതേ അഭിപ്രായമാണ് പറഞ്ഞിരുന്നത്.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയിലാണ് 40 സിആര്‍പിഎഫ് ജവാന്‍മാര്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2547 സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹം കടന്നുപോകവെയാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഇടിച്ചു കയറ്റിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018