National

‘ദാദിയെ വെടിവെച്ച അംഗരക്ഷകനാണ് ബാഡ്മിന്റണ്‍ കളിക്കാന്‍ പഠിപ്പിച്ചത്’; സത്‌വന്ത് സിങ്ങിനോടുള്ള ദേഷ്യം അച്ഛനെ ആലിംഗനം ചെയ്തപ്പോള്‍ ഇല്ലാതായെന്ന് രാഹുല്‍ ഗാന്ധി  

രാഹുല്‍ ഗാന്ധി  
രാഹുല്‍ ഗാന്ധി  

പാര്‍ലമെന്റില്‍ മോഡി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. റഫേല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോഡിയെ രൂക്ഷമായി വിമര്‍ശിച്ച ശേഷമായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ സ്‌നേഹ പ്രകടനം. നിങ്ങള്‍ക്കെന്നെ പപ്പുവെന്ന് വിളിക്കാം, ഞാന്‍ നിങ്ങളെ വെറുക്കില്ല, ഞാന്‍ കോണ്‍ഗ്രസുകാരനാണ് എന്ന് പറഞ്ഞായിരുന്നു രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. നെഹ്‌റു കുടുംബത്തെ കടന്നാക്രമിച്ച് മോഡി പ്രസംഗങ്ങള്‍ നടത്തുന്നതിനിടെ അദ്ദേഹത്തെ ആശ്ലേഷിച്ച രാഹുലിനെ ഏറെപ്പേര്‍ പ്രശംസിക്കുകയും ചെയ്തു.

ആലിംഗനം തന്റെ 'ആയുധ'മായത് എങ്ങനെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. 14-ാം വയസില്‍ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട സമയത്ത് പിതാവ് രാജീവ് ഗാന്ധി പഠിപ്പിച്ച പാഠമാണതെന്ന് രാഹുല്‍ പറഞ്ഞു.

എന്റെ ദാദി (ഇന്ദിരാഗാന്ധി) കൊല്ലപ്പെടുമ്പോള്‍ അച്ഛന്‍ ബംഗാളില്‍ ആയിരുന്നു. അമ്മയേക്കാളും കൂടുതല്‍ അടുപ്പം ദാദിയോടായിരുന്നു. ദാദി കൊല്ലപ്പെട്ടത് അവരുടെ അംഗരക്ഷകരാലാണ്. അവര്‍ എനിക്ക് കൂട്ടുകാരേപ്പോലെ ആയിരുന്നു. ദാദിയെ വെടിവെച്ച സത്‌വന്ത് സിങ് ആയിരുന്നു എന്നെ ബാഡ്മിന്റണ്‍ കളിക്കാന്‍ പഠിപ്പിച്ചത്. ദാദിയെ കൊന്നതില്‍ എനിക്ക് ദേഷ്യമുണ്ടായിരുന്നു. പക്ഷെ, തിരിച്ചെത്തിയ അച്ഛന്‍ എന്നോട് കെട്ടിപ്പിടിക്കാന്‍ പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് നോക്കാനും പറഞ്ഞു. അതൊരു മായാജാലം പോലെയായിരുന്നു.
രാഹുല്‍ ഗാന്ധി  
ഇന്ദിരാഗാന്ധി രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം 
ഇന്ദിരാഗാന്ധി രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം 

അക്രമം ഒരിക്കലും പരിഹാരമാകില്ല. ഹിംസ കൊണ്ട് തെറ്റായ ഒന്നിനെ നേരെയാക്കാന്‍ കഴിയില്ലെന്നും പുല്‍വാമ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ വ്യക്തമാക്കി. ഒരു രക്തസാക്ഷിയുടെ മകന്റെ ഒപ്പം നില്‍ക്കാന്‍ എനിക്ക് കഴിയും. അതേ വേദനയിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. രണ്ട് കുടുംബാംഗങ്ങളെ എനിക്ക് ഹിംസ മൂലം നഷ്ടപ്പെട്ടു. ഹിംസ ഫലവത്താകില്ലെന്ന് എനിക്ക് അറിയാം. വെറുപ്പിനെ തകര്‍ക്കാന്‍ സ്‌നേഹത്തിന് മാത്രമേ കഴിയൂ എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ പ്രതികരണം.

‘ദാദിയെ വെടിവെച്ച അംഗരക്ഷകനാണ് ബാഡ്മിന്റണ്‍ കളിക്കാന്‍ പഠിപ്പിച്ചത്’; സത്‌വന്ത് സിങ്ങിനോടുള്ള ദേഷ്യം അച്ഛനെ ആലിംഗനം ചെയ്തപ്പോള്‍ ഇല്ലാതായെന്ന് രാഹുല്‍ ഗാന്ധി  
പാര്‍ലമെന്റില്‍ വെച്ച് ഞാന്‍ പ്രധാനമന്ത്രി മോഡിയെ ആലിംഗനം ചെയ്തപ്പോള്‍ അദ്ദേഹം തരിച്ചുപോകുന്നത് എനിക്ക് അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹം ജീവിതത്തില്‍ സ്‌നേഹം ഇല്ലായ്മ അനുഭവിച്ചിട്ടുള്ളതായി എനിക്ക് തോന്നി.  
രാഹുല്‍ ഗാന്ധി  

രാജ്യത്തിന്റെ ചരിത്രത്തിലേക്ക് നോക്കുകയാണെങ്കില്‍, ഗാന്ധിയുടേയും മഹാവീരന്റേയും ബുദ്ധന്റേയും അശോകന്റേയും തത്വചിന്തകളിലേക്ക് കണ്ണോടിച്ചാല്‍, അവരെല്ലാം പഠിപ്പിച്ചത് സ്‌നേഹവും അഹിംസയുമാണ്. മോഡി തന്റെ കുടുംബത്തെ അധിക്ഷേപിച്ച് സംസാരിച്ച് കൊണ്ടിരുന്നപ്പോഴും മോഡിയെ ആലിംഗനം ചെയ്തതില്‍ ഇതേ ദര്‍ശനം തന്നെയാണുള്ളതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018