National

വിഷമദ്യ ദുരന്തം: അസമില്‍ 66 തോട്ടംതൊഴിലാളികള്‍ മരിച്ചു

അസമില്‍ വിഷമദ്യദുരന്തത്തില്‍ 66 തോട്ടംതൊഴിലാളികള്‍ മരിച്ചു. നിരവധിപ്പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

ഗുവാഹട്ടിയില്‍നിന്നും നൂറുകിലോമീറ്ററോളം മാറിയുള്ള സാല്‍മാര തെയ്‌ല തോട്ടത്തിലെ തൊഴിലാളികളായ ഇവര്‍ വ്യാഴാഴ്ച വൈകിട്ടാണ് മദ്യം വാങ്ങിയത്. മദ്യം കഴിച്ച ഉടനെത്തന്നെ നാല് സ്ത്രീകള്‍ മരിച്ചു. ഇതിന് 12 മണിക്കൂറുകള്‍ക്കുശേഷം എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് അസ്വസ്ഥത പ്രകടിപ്പിക്കുകയും മരിക്കുകയുമായിരുന്നു.

നിയമവിരുദ്ധമായി നടത്തിയിരുന്ന ജഗിബാരി മേഖലയിലെ മദ്യശാലയുടെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പേരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

വിഷമദ്യ ദുരന്തം: അസമില്‍ 66 തോട്ടംതൊഴിലാളികള്‍ മരിച്ചു

പ്രദേശത്ത് ഒരു ഗ്ലാസ് വ്യാജ വാറ്റുചാരായം പത്തുമുതല്‍ ഇരുപത് രൂപയ്ക്ക് വരെയാണ് വില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വാറ്റുകാരനും അയാളുടെ അമ്മയും വ്യാജമദ്യം അകത്തുചെന്ന് മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

അസം എക്‌സൈസ് മന്ത്രി പരിമാള്‍ ശുക്ലബാഡ്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജോലിയില്‍ വീഴ്ച നടത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

വ്യാജമദ്യം കഴിച്ച് ഉത്തരേന്ത്യയില്‍ നൂറിലധികം ആളുകള്‍ മരിച്ചതിന് പിന്നാലെയാണ് ഇത്.

വിഷമദ്യം ശരീരത്തിലെ നാഡീവ്യൂഹത്തിനെയാണ് ബാധിക്കുന്നത്. ഇന്ത്യയില്‍ ഓരോവര്‍ഷവും ആയിരം ആളുകള്‍ വിഷമദ്യം കഴിച്ച് മരിക്കുന്നുണ്ടെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. 1992ല്‍ ഒഡീഷയില്‍ 200 പേര്‍ മരിച്ചതും, 2011ല്‍ വെസ്റ്റ് ബംഗാളില്‍ 180ഉം 2015ല്‍ മുംബൈയില്‍ 100 പേര്‍ മരിച്ചതുമാണ് രാജ്യത്തെ ഏറ്റവും വലിയ വ്യാജ വിഷമദ്യ ദുരന്തങ്ങള്‍

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018