National

അര്‍ണബ് ഗോസ്വാമിക്കും മൂന്ന് റിപ്പബ്ലിക് ടിവി മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ശ്രീനഗര്‍ കോടതി 

റിപ്പബ്ലിക് ടി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കും മറ്റ് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ ശ്രീനഗര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പിഡിപി നേതാവ് നായിം അക്തറുടെ പരാതിയിലാണ് നടപടി. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്ന അക്തറിന്റെ പരാതിയിലാണ് റിപ്പബ്ലിക് ടിവി തലവനും മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

മാനഹാനിക്ക് ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അക്തര്‍ കോടതിയെ സമീപിച്ചത്. ഡിസംബര്‍ 27ന് കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ ശ്രീനഗര് കോടതി അര്‍ണബിനോടും റിപ്പബ്ലിക് ടിവിയുടെ സീനിയര്‍ ശ്രീനഗര്‍ കറസ്‌പോണ്ടന്‍ സീനത് സീഷാന്‍ ഫാസിലിനോടും സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ആദിത്യ റോയ് കൗളിനോടും അവതാരകന്‍ സകാള്‍ ഭട്ടിനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിക്ക് മുന്നില്‍ ഹാജരാകാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ശ്രീനഗര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

ഗോസ്വാമിക്കും കൂട്ടര്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇര്‍ഷാദ് അഹമ്മദ് പറഞ്ഞത് പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ നിലനില്‍ക്കുന്ന സാഹചര്യം കാരണം കോടതിയില്‍ ഹാജരാകാനാവില്ലെന്നായിരുന്നു.

ഹാജരാകുന്നത് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. കോടതിക്ക് മുന്നില്‍ ഹാജരായേ മതിയാകുവെന്നും ജാമ്യതുക കെട്ടിവെയ്ക്കണമെന്നും ഉത്തരവിട്ടു.

രേഖകള്‍ പ്രകാരം ഇവരെല്ലാം മാധ്യമ പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നാണ് വ്യക്തമാകുന്ന. ഈ ദിവസങ്ങളില്‍ കശിമീരിലെ അവസ്ഥ ചിത്രീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെല്ലാം താഴ്‌വരയിലുണ്ട്. പിന്നെന്താണ് അതേ തൊഴില്‍ ചെയ്യുന്ന ഇവര്‍ക്ക് ഇവിടെ ഹാജരാകാന്‍ പ്രശ്‌നം.
ശ്രീനഗര്‍ കോടതി

ഹാജരാകാതിരിക്കാന്‍ പ്രതികള്‍ ചൂണ്ടിക്കാണിച്ച കാരണങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. മാര്‍ച്ച് 23ന് ഗോസ്വാമിയേയും കൂട്ടരേയും കോടതിയിലെത്തിക്കാന്‍ പൊലീസ് സൂപ്രണ്ടിന് ഉത്തരവ് നല്‍കുകയും ചെയ്തു കോടതി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018