National

ബിഎസ്എന്‍എല്ലിനെ തളളി പഞ്ചായത്തുകളിലെ ഇന്റര്‍നെറ്റ് സേവനം സ്വകാര്യമേഖലയ്ക്ക്; കേന്ദ്രതീരുമാനം ഗുണം ചെയ്യുക ജിയോയ്ക്ക്  

രണ്ടര ലക്ഷം പഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സംവിധാനം എത്തിക്കാന്‍ രൂപീകരിച്ച ഭാരത് നെറ്റ് മിഷന്റെ ഫൈബര്‍ ആസ്തി കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുന്നു. ഇതുസംബന്ധിച്ച ട്രായിയുടെ നിര്‍ദ്ദേശത്തിന് ടെലികോം മിഷന്‍ അംഗീകാരം നല്‍കി.

വാങ്ങാന്‍ ആളില്ലെങ്കില്‍ 20 വര്‍ഷത്തിന് പാട്ടത്തിന് നല്‍കാനാണ് ധാരണം. വില്‍പനയാണെങ്കിലും വാടകയ്ക്ക് നല്‍കലാണെങ്കിലും നിലവില്‍ മുതല്‍ മുടക്കാനുള്ള സാമ്പത്തിക സാഹചര്യമുള്ളത് റിലയന്‍സ് ജിയോയ്ക്ക് മാത്രമാണ്. ഇതോടെ, ഗ്രാമ പഞ്ചായത്തുകളിലെ ഇന്റെര്‍നെറ്റ് സേവന ദാതാക്കളായി പൊതുമേഖലാ സ്ഥാപമായ ഭാരത് ബ്രോഡ് ബാന്‍ഡ് നെറ്റ് വര്‍ക്ക് ലിമിറ്റഡിന്റെ (ബിബിഎന്‍എല്‍) സ്ഥാനത്തേക്ക് ജിയോയോ മറ്റേതെങ്കിലും സ്വകാര്യ കമ്പനിയോ എത്തും. ബിഎസ്എന്‍എല്ലിന്റെ ഉപസ്ഥാപനമാണ് ബിബിഎന്‍എല്‍.

ബിബിഎന്‍എല്ലാണ് ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ തുടങ്ങിയവയുടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കായി ഭാരത് നെറ്റ് ആവിഷ്‌കരിച്ചത്. ഭാരത് നെറ്റിന്റെ പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതും നടത്തുന്നതും ബിഎസ്എന്‍എല്ലും.

ഇതിനകം തന്നെ സേവനത്തിനായി ഒരുലക്ഷത്തിലധികം പഞ്ചായത്തുകളില്‍ ബിഎസ്എന്‍എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ അവശേഷിക്കുന്ന പഞ്ചായത്തുകളിലും കേബിള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. മാര്‍ച്ചോടെ ഇത് പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇത് സാധ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഫൈബര്‍ ആസ്തി വില്‍ക്കാന്‍ നീക്കങ്ങള്ഡ നടത്തുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഡിസംബറില്‍ ഭാരത് നെറ്റ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആസ്തി വില്‍ക്കാനുള്ള ആലോചനയുമായി ട്രായ് രംഗത്തെത്തിയത്.

പല ടെലികോം കമ്പനികള്‍ക്കും ആസ്തി സ്വന്തമാക്കാന്‍ താല്‍പര്യമുണ്ട്. എന്നാല്‍ രാജ്യത്തെ ടെലികോം കമ്പനികളില്‍ മിക്കവക്കും പര്യാപ്തമായ സാമ്പത്തിക സ്ഥിതിയില്ല. കമ്പനികളായ വോഡഫോണ്‍-ഐഡിയ ലിമിറ്റഡ് നിലവില്‍ സാമ്പത്തിക നഷ്ടം നേരിടുന്നതിനെത്തുടര്‍ന്ന് ഫൈബര്‍ നെറ്റ് വര്‍ക്ക് വില്‍ക്കാനുള്ള തീരുമാനത്തിലാണ്. എയര്‍ടെല്‍ 100 നഗരങ്ങളില്‍ മാത്രമാണ് ഫൈബര്‍ കണക്ടിവിറ്റിയിലൂടെ ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നത്.

അതേസമയം റിലയന്‍സ് ജിയോ 1,100 നഗരങ്ങളില്‍ ഇതിനോടകം തന്നെ ഫൈബര്‍ കണക്ടിവിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ടവര്‍ ഫൈമ്മര്‍ എന്നിവയ്ക്ക് പ്രത്യേകം കമ്പനികള്‍ തുടങ്ങാനും ജിയോ കളമൊരുക്കുന്നുണ്ട്.

ഭാരത് നെറ്റ് ഫൈബര്‍ ജിയോയ്ക്ക് കൈമാറാനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനാ വൃത്തങ്ങള്‍ പ്രതികരിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018