National

‘ഗാന്ധി വധം’ പുനരാവിഷ്‌കരിച്ചവര്‍ക്ക് ഉടവാളും ഭഗവത്ഗീതയും, പ്രതികളെ ‘ആദരിക്കാന്‍’ ഹിന്ദു മഹാസഭയുടെ പ്രത്യേക പരിപാടി 

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയെ വെടിവെച്ചു കൊല്ലുന്നത് പുനരാവിഷ്‌ക്കരിച്ച നേതാക്കളെ ആദരിച്ച് ഹിന്ദുമഹാസഭയുടെ പരിപാടി. ഹിന്ദു മഹാസഭയുടെ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശിക്ക് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയ്ക്ക് ഭഗവത്ഗീതയുടെ കോപ്പിയും വാളും നല്‍കിയാണ് ഗാന്ധിവധത്തെ പ്രകീര്‍ച്ചിച്ചവരെ വാഴ്ത്തിയത്.

മഹാത്മാ ഗാന്ധി കൊല്ലപ്പെടുന്നതിലൂടെ പൂജ ശകുന്‍ പാണ്ഡെ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും അത് തെറ്റായ വഴിക്ക് വ്യഖ്യാനിക്കുകയായിരുന്നു എന്നും അഭിനന്ദന പരിപാടിയില്‍ പറയാന്‍ ദേശീയ ജനറല്‍ സെക്രട്ടറി കൗശിക്കിന് മടിയുണ്ടായില്ല.

പാണ്ഡെയ്ക്ക് പുറമെ ഗാന്ധിവധം പുനരാവിഷ്‌കരണ പരിപാടിയില്‍ പങ്കെടുത്ത മുപ്പതോളം പ്രവര്‍ത്തകരേയും ഹിന്ദു മഹാസഭ ആദരിച്ചായിരുന്നു രാജ്യമൊന്നടങ്കം പ്രതിഷേധിച്ച നികൃഷ്ട സംഭവത്തെ ഹിന്ദുമഹാസഭ വാഴ്ത്തിപ്പാടിയത്.

ജനുവരി 30 ന് ആയിരുന്നു ഗാന്ധിജിയുടെ പ്രതിരൂപത്തിന് നേരെ വെടിയുതിര്‍ത്ത് ഹിന്ദുമഹാസഭ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ആഘോഷിച്ചത്. അലിഗഢില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ പ്രതിരൂപത്തില്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ് ചോരയൊഴുകുന്നതും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വെടിയുതിര്‍ത്ത ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും, മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു.

ഹിന്ദു മഹാസഭ നടത്തിയ പരിപാടിയെ തുടര്‍ന്ന് രാജ്യ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഏറ്റവും നിന്ദ്യവും പ്രകോപനപരവുമായ നടപടിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് വാര്‍ത്ത കുറിപ്പില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.

സംഭവത്തിനുശേഷം പൂജ ശകുന്‍ പാണ്ഡെയും ഭര്‍ത്താവ് അശോക് പാണ്ഡെയും ഒളിവിലായിരുന്നെങ്കിലും ഈ മാസം ആദ്യം പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തിരുന്നു. അശോക് പാണ്ഡെയും പരിപാടിക്ക് നേതൃത്വം നലകിയിരുന്നു. പിന്നീട് ഇരുവര്‍ക്കും കോടതി ജാമ്യം നല്‍കിയതിനു പിന്നാലെയാണ് പുതിയ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018