National

തകര്‍ത്തത് മസൂദ് അസ്റിന്റെ അളിയന്‍ നടത്തുന്ന ഭീകര കേന്ദ്രമെന്ന് വിദേശ കാര്യ സെക്രട്ടറി; സിവിലിയന്‍ കേന്ദ്രങ്ങളില്‍ തൊട്ടിട്ടില്ല 

പാകിസ്താനില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇന്ത്യ. പാകിസ്താനിലെ ബാലാകോട്ടില്‍ ആക്രമണം നടത്തിയെന്നാണ് വിദേശ കാര്യ സെക്രട്ടറി വിജയ് ഖോഖലെ സ്ഥിരീകരിച്ചത്. ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പാണ് തകര്‍ത്തത്. പുല്‍വാമ ആക്രമണത്തിന് ശേഷം ജയ്‌ഷെ മുഹമ്മദ് ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടിയുളള ആക്രമണമാണ് ഇന്ത്യ നടത്തിയതെന്നാണ് വിജയ് ഖോഖലെ അറിയിച്ചത്. ‘non military pre-emptive action’ എന്ന വാക്കാണ് വിദേശ കാര്യ സെക്രട്ടറി ഉപയോഗിച്ചത്.

ജയ്‌ഷെ ഭീകരന്‍ മസൂദ് അസറിന്റെ അളിയന്‍ യൂസഫ് അസ്ഹര്‍ നടത്തിയിരുന്ന ക്യാമ്പാണ് ആക്രമിച്ചത്. ഭീകരരും പരിശീലനം നല്‍കിയിരുന്നവരും അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. സാധാരണക്കാര്‍ ക്യാമ്പില്‍ ഉണ്ടായിരുന്നില്ല.എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കൃത്യമായ കണക്ക് നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാനും വിജയ് ഖോഖലെ തയ്യാറായില്ല

ഇന്ത്യയുടെ ആവര്‍ത്തിച്ചുളള മുന്നറിയിപ്പ് പാകിസ്താന്‍ അവഗണിച്ചു. അതിനാലാണ് ബാലാകോട്ടിലെ പ്രധാന ക്യാമ്പ് ആക്രമിക്കാന്‍ ഇന്ത്യ തീരുമാനമെടുത്തത്.

മിറാഷ് യുദ്ധ വിമാനങ്ങളുപയോഗിച്ച് ഇന്ന് പുലര്‍ച്ചെയാണ് വ്യോമസേന പാകിസ്താനിലെ ജെയ്ഷ ഇ മുഹമ്മദിന്റെ താവളം ആക്രമിച്ചത്. ആക്രമണത്തില്‍ ജെയ്ഷയുടെ മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.

പാക് അതിര്‍ത്തിയിലുള്ള ബലാക്കോട്ട്, ചാക്കോട്ട്, മുസഫറാബാദ് എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് സൈന്യം തകര്‍ത്തത്. ക്യാമ്പുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ കൃത്യമായി കണ്ടെത്തിയാണ് ആക്രമണം.

കാര്‍ഗില്‍ യുദ്ധത്തില്‍പോലും പാകിസ്ഥാനില്‍ ഇത്രത്തോളം കടന്ന് ആക്രമണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഇത്തവണ സൈന്യത്തിന്റെ ആക്രമണമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജെയ്‌ഷെ ക്യാംപിലെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നത് വ്യക്തമാക്കുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എത്രപേര്‍ മരിച്ചു എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ ഇനിയും വ്യക്തമല്ല

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018