National

ഇന്ത്യയുടെ പ്രത്യാക്രണത്തില്‍ ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് സൂചന; കാര്‍ഗില്‍ യുദ്ധത്തേക്കാള്‍ കനത്ത ആക്രമണം; അതിര്‍ത്തിയില്‍ അതീവ ജാഗ്രത

പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തില്‍ ഇരുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്ന് സൂചന. മിറാഷ് യുദ്ധ വിമാനങ്ങളുപയോഗിച്ച് ഇന്ന് പുലര്‍ച്ചെയാണ് വ്യോമസേന പാകിസ്താനിലെ ജെയ്ഷ ഇ മുഹമ്മദിന്റെ താവളം ആക്രമിച്ചത്. ആക്രമണത്തില്‍ ജെയ്ഷയുടെ മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.

പാക് അതിര്‍ത്തിയിലുള്ള ബലാക്കോട്ട്, ചാക്കോട്ട്, മുസഫറാബാദ് എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് സൈന്യം തകര്‍ത്തത്. ക്യാമ്പുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ കൃത്യമായി കണ്ടെത്തിയാണ് ആക്രമണം.

കാര്‍ഗില്‍ യുദ്ധത്തില്‍പോലും പാകിസ്ഥാനില്‍ ഇത്രത്തോളം കടന്ന് ആക്രമണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഇത്തവണ സൈന്യത്തിന്റെ ആക്രമണമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജെയ്‌ഷെ ക്യാംപിലെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നത് വ്യക്തമാക്കുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എത്രപേര്‍ മരിച്ചു എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ ഇനിയും വ്യക്തമല്ല

തിരിച്ചടിയെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയിലാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവെപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം. ഇന്ത്യ-പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാകിസ്ഥാന്‍ വെടിവെപ്പ് നടത്തുന്നത്. ഇന്ത്യയും ശക്തമായി തിരിച്ചടിക്കാനുള്ള തീരുമാനത്തിലാണ്.

നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങളില്‍നിന്നെല്ലാം ഇന്ത്യ ആളുകളെ ഒഴിപ്പിക്കുകയാണ്. പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന ഗ്രാമങ്ങള്‍ പാകിസ്താനും ഒഴിപ്പിച്ചു.

പാക് അധീനകാശ്മീരിനപ്പുറം കടന്നുള്ള ആക്രമണമായത് കൊണ്ട് പാകിസ്താന്‍ പ്രതികരിക്കുമെന്ന സൂചനയുണ്ട്. അതിനെ പ്രതിരോധിക്കാന്‍ ഇന്ത്യ എല്ലാ കരുതലുകളും എടുത്തിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018