National

ബാലാകോട്ട് വ്യോമാക്രമണം: ഇമ്രാന്‍ ഖാന്‍ അടിയന്തിരയോഗം വിളിച്ചു  

ഇമ്രാന്‍ ഖാന്‍
ഇമ്രാന്‍ ഖാന്‍

അതിര്‍ത്തി മറികടന്ന് ഇന്ത്യ വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ അടിയന്തിരയോഗം വിളിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ ബോംബിങ് നടത്തിയതിന് ശേഷം ഇന്ന് പാക് ഭരണകൂടം വിളിച്ചു ചേര്‍ക്കുന്ന രണ്ടാമത്തെ അടിയന്തിരയോഗമാണിത്.

വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ നേതൃത്വത്തില്‍ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ രാവിലെ അടിയന്തിരയോഗം ചേര്‍ന്നിരുന്നു. ഇസ്ലാമാബാദിലെ വിദേശകാര്യവകുപ്പ് ഓഫീസിലെ യോഗത്തില്‍ മുന്‍ സെക്രട്ടറിമാരും മുതിര്‍ന്ന അംബാസിഡര്‍മാരും പങ്കെടുത്തതായി റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്തു.

പാക് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ഷാ മഹ്മൂദ് ഖുറേഷി നിലപാട് അറിയിക്കാന്‍ മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിലംഘിച്ചുള്ള ആക്രമണത്തിന് പിന്നാലെ ഖുറേഷി ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാകിസ്താനെ വെല്ലുവിളിക്കരുത്. ഡെല്‍ഹിയില്‍ വിവേകമാണ് നിലനില്‍ക്കേണ്ടതെന്നും വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.

അനുയോജ്യമായ മറുപടി നല്‍കാനും സ്വയം പ്രതിരോധിക്കാനുമുള്ള അവകാശത്തെ പാകിസ്താന്‍ കരുതിവെയ്ക്കുന്നു.   
ഷാ മഹ്മൂദ് ഖുറേഷി  

ഇന്ത്യയുടെ പ്രവൃത്തിയില്‍ പാക് ജനത ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധിക്കാനും ഏത് അനര്‍ത്ഥത്തെ നേരിടാനും രാജ്യം പൂര്‍ണ്ണസജ്ജമാണെന്നും പാക് വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

പാകിസ്താനില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. പാകിസ്താനിലെ ബാലാകോട്ടില്‍ ആക്രമണം നടത്തിയെന്നാണ് വിദേശ കാര്യ സെക്രട്ടറി വിജയ് ഖോഖലെ വ്യക്തമാക്കിയത്. ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പാണ് തകര്‍ത്തത്. പുല്‍വാമ ആക്രമണത്തിന് ശേഷം ജയ്‌ഷെ മുഹമ്മദ് ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടിയുളള ആക്രമണമാണ് ഇന്ത്യ നടത്തിയതെന്നാണ് വിജയ് ഖോഖലെ അറിയിച്ചത്. ‘non military pre-emptive action’ എന്ന വാക്കാണ് വിദേശ കാര്യ സെക്രട്ടറി ഉപയോഗിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018