National

ഒടുവില്‍ പൈലറ്റിനെ കാണാനില്ലെന്ന് സ്ഥിരീകരിച്ച് ഇന്ത്യ, മിഗ് 21 യുദ്ധവിമാനം നഷ്ടമായി; പിടികൂടിയെന്ന് പാകിസ്താന്‍

ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെ കാണാതായി എന്നും ഒരു മിഗ് 21 വിമാനം നഷ്ടമായെന്നും സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. മിഗ് 21 ന്റെ പൈലറ്റ് അഭിനന്ദന്‍ വര്‍ധ്മാനെയാണ് കാണാതായിരിക്കുന്നത്. പാക് അധീന കശ്മീരില്‍ മൂന്ന് കിലോമിറ്റര്‍ അകത്തുവെച്ചാണ് മിഗ് 21 നെ പാക് സൈന്യം വെടിവെച്ച് വീഴ്ത്തിയതെന്നാണ് സൂചന.

വിദേശകാര്യ വ്യക്താവ് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ചുരുങ്ങിയ വാക്കുകളിലായിരുന്നു പ്രതികരണം. മറ്റു വിവരങ്ങളൊന്നും തന്നെ പുറത്തുവിടാന്‍ വിദേശകാര്യമന്ത്രാലയം തയ്യാറായിട്ടില്ല.

പാകിസ്താനില്‍ വെച്ച് രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്നും രണ്ട് ഇന്ത്യന്‍ പൈലറ്റുമാരെ പിടികൂടിയെന്നും പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഖഫൂര്‍ ട്വിറ്റ് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ സ്ഥിരീകരണം. പിടികൂടിയ പൈലറ്റുമാരില്‍ ഒരാള്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും പാക് സൈനിക വക്താവ് അറിയിച്ചിരുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ ഉദ്യോഗസ്ഥന്‍ ആണെന്ന് പറഞ്ഞ് കണ്ണ് മൂടികെട്ടിയ ഒരാളുടെ വിഡിയോ ചിത്രം പാകിസ്താന്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനം ആദ്യം ഇത് നിഷേധിച്ചിരുന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് എന്തെങ്കിലും തകരാര്‍ പറ്റിയതായി റിപ്പോര്‍ട്ട് ഇല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നിയന്ത്രണരേഖ ലംഘിച്ച് ഇന്ന് രാവിലെ പറന്നുവെന്നും അതിനാലാണ് വിമാനം വെടിവെച്ച് വിഴ്ത്തിയതെന്നും മേജര്‍ ആസിഫ് ഖഫൂര്‍ ട്വിറ്ററില്‍ ആരോപിച്ചു. പാകിസ്താന്‍ എയര്‍സ്‌പേസില്‍ നിന്നു കൊണ്ടാണ് പട്ടാള നടപടി ഉണ്ടായതെന്ന പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പുറത്ത് വന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ആസിഫ് ഖഫൂര്‍ ട്വിറ്റ് ചെയ്തത്.

ജമ്മുകശ്മീരിലെ നൗഷേരയില്‍ 3 പാക് വിമാനങ്ങള്‍ വ്യോമ അതിര്‍ത്തി ലംഘിച്ചുവെന്നും വിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്കടുത്ത് ബോംബുകള്‍ വര്‍ഷിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. ഇന്ന് രാവിലെ പാകിസ്താന്റെ രണ്ട് എഫ് 16 വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചുവെന്നും ഇന്ത്യന്‍ വ്യോമസേന ഇവയെ തിരിച്ചയച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018