National

അതിര്‍ത്തിയില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടുന്നു; ഗ്രാമീണരെ മറയാക്കി പാക് സൈന്യത്തിന്റെ ആക്രമണം; തിരിച്ചടിച്ച് ഇന്ത്യ

ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. കശ്മീരിലെ ഷോപ്പിയാന്‍ മേഖലയിലെ മെമന്താറിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടുന്നത്.പുലര്‍ച്ചെ രണ്ട് മണിയോടെ ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുകയാണ്.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച ഇന്ത്യന്‍ നടപടിക്ക് പിന്നാലെ ഇന്നലെ വൈകീട്ട് ആറ് മണിയോടെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. നിയന്ത്രണ രേഖയില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ വെടി നിര്‍ത്തല്‍ ലംഘനമുണ്ടായി.

ഗ്രാമീണരെ മറയാക്കിയാണ് ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള ആക്രമണം. മിസൈല്‍, മോര്‍ടാര്‍ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ആക്രമണത്തില്‍ പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നാംദിവസമാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ജമ്മു, രജൗറി, പൂഞ്ഛ് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് മുതല്‍ പാക് സേന മോര്‍ട്ടാര്‍ ആക്രമണം നടത്തുന്നത്.

പൂഞ്ഛ്, മെന്‍ധാര്‍, നൗഷേര മേഖലകളില്‍ ചൊവ്വാഴ്ച രാവിലെയും പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ഏഴുദിവസമായി രജൗറിയിലും പൂഞ്ഛിലും നിയന്ത്രണരേഖയോടു ചേര്‍ന്ന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ പാകിസ്താന്‍ സേന വെടിവെപ്പും മോര്‍ട്ടാര്‍ ആക്രമണവും നടത്തുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018