National

‘കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് വധങ്ങള്‍ക്ക് ബന്ധമുണ്ട്’, രണ്ടു കേസുകളും ഒരേ സംഘം അന്വേഷിക്കണമെന്ന് സുപ്രീം കോടതി;  അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍  

മനുഷ്യാവകാശ പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം തന്നെ കന്നഡ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകവും അന്വേഷിക്കണമെന്ന് സുപ്രീംകോടതി.

കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവി നല്‍കിയ ഹര്‍ജിയിലാണ് രണ്ട് കൊലപാതകങ്ങളും തമ്മില്‍ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് അന്വേഷണം ഒരേ സംഘം നടത്തണമെന്നറിയിച്ചിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടത്തുക.

നരേന്ദ്ര ദാഭോല്‍ക്കര്‍, ഗോവിന്ദ് പാന്‍സരെ, എം.എം. കലബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിന് സമാനതകളുണ്ടെന്ന് ഉമാദേവിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സിബിഐ പരിശോധിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. തുടര്‍ന്ന് നരേന്ദ്ര ധഭോല്‍ക്കറിന്റെയും ഗൗരി ലങ്കേഷിന്റെയും കൊലകള്‍ക്ക് സാമ്യമുണ്ടെന്ന് പുണെ കോടതിയെ സിബിഐ അറിയിച്ചിരുന്നു.

2015 ആഗസ്ത് 30നാണ്, ഹംപി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ കൂടിയായ കല്‍ബുര്‍ഗിയെ ദാര്‍വാഡ് കല്യാണ്‍നഗറിലെ വസതിയില്‍ എത്തിയ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ മുന്നുപേര്‍ വാദപ്രതിവാദങ്ങള്‍ക്കുശേഷം അദ്ദേഹത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമഗ്രാന്വേഷണമാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഉമാദേവി കല്‍ബുര്‍ഗി സുപ്രീംകോടതിയെ സമീപിച്ചത്. കോടതി മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം കേസ് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ വധത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്ക് കല്‍ബുര്‍ഗി വധവുമായി ബന്ധമുണ്ടെന്ന് കര്‍ണാടക സിഐഡി കണ്ടെത്തിയിരുന്നു. 2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരിലങ്കേഷ് കൊല്ലപ്പെട്ടത്. ഇരുവരുടെയും വധത്തിന് ഉപയോഗിച്ചത് ഒരേ പിസ്റ്റള്‍ ആണെന്നും കണ്ടെത്തിയിരുന്നു.

ഗൗരി വധത്തില്‍ അറസ്റ്റിലായ മിസ്‌കിന്‍, ബഡ്ഡി എന്നിവര്‍ക്ക് പുറമെ ഹിന്ദു ജനജാഗ്രതി സമിതി മുന്‍ കണ്‍വീനര്‍ അമോല്‍കാലെ (30)യ്ക്കും കല്‍ബുര്‍ഗിയുടെ വധം സംബന്ധിച്ച് വിവരങ്ങളുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

യുക്തിവാദിയും സാമൂഹികപ്രവര്‍ത്തകനുമായിരുന്ന നരേന്ദ്ര ധബോല്‍ക്കര്‍ 2013 ഓഗസ്റ്റ് 20നാണ് കൊല്ലപ്പെട്ടത്. പൂണെ ഓംകാരേശ്വരര്‍ ക്ഷേത്രത്തിന് സമീപം, രാവിലെ നടക്കാനിറങ്ങിയ ധബോല്‍ക്കറിനെ അഞ്ജാതന്‍ വെടിവച്ചുകൊല്ലുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018