National

വിങ് കമാന്‍ഡര്‍ അഭിനന്ദിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ത്യ; നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി; സുരക്ഷ വിലയിരുത്താന്‍ കേന്ദ്രമന്ത്രി സഭാ യോഗം 

പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധ്മാന്റെ മോചനത്തിനായി ഇന്ത്യ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി. പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തി പൈലറ്റിനെ വിട്ടുകിട്ടണമെന്ന് രേഖാമൂലം അറിയിച്ചു. എന്നാല്‍ ഇന്ത്യയുടെ ആവശ്യത്തോട് ഔദ്യോഗിക പ്രതികരണത്തിന് പാകിസ്താന്‍ തയ്യാറായിട്ടില്ല. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോഡി സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്താന്റെ സമ്മര്‍ദ്ദത്തിന് കീഴടങ്ങേണ്ടതില്ലെന്നും പാക് പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകിട്ട് ഏഴിന് കേന്ദ്രമന്ത്രിസഭാ യോഗം ചേരാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രി സഭാ സമിതിയും ചേരുന്നുണ്ട്.

അതേസമയം സംഘര്‍ഷസാഹചര്യത്തിന് അയവുണ്ടാകണമെന്നും പൈലറ്റിന്റെ മോചനം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് പാകിസ്താന്‍ നിര്‍ത്തിവെച്ചു. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള നിരവധി യാത്രക്കാര്‍ ലാഹോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങി. ആഴ്ചയില്‍ രണ്ട് ദിവസം ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനാണിത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സംഝോത എക്‌സ്പ്രസ് സര്‍വ്വീസ് നിര്‍ത്തിവെച്ചതായി പാക് ടെലിവിഷന്‍ ചാനല്‍ ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍ സര്‍വ്വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ കുടുങ്ങിയ യാത്രക്കാരെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക രംഗത്ത് എത്തി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ പിന്തുണച്ച മൈക്ക് പോംപിയോ ഭീകരവാദത്തിന് എതിരായ എല്ലാ നടപടികള്‍ക്കും ഒപ്പമുണ്ടാകുമെന്നും ഉറപ്പുനല്‍കി.

അതിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തകര്‍ന്ന പാക് യുദ്ധവിമാനത്തിന്റെ ചിത്രം പുറത്തുവന്നു. പാകിസ്താന്‍ സൈന്യത്തിലെ 7 നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്ററിയുടെ കമാന്‍ഡിംഗ് ഓഫീസര്‍ തകര്‍ന്നുവീണ വിമാനത്തിന്റെ നാശാവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതാണ് ചിത്രം. പാകിസ്താന്‍ അധീന കശ്മീരില്‍ നിന്നുമാണ് ചിത്രം പുറത്തുവന്നത്.

പാകിസ്താന്റെ എഫ്16 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണ് ചിത്രത്തിലേതെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കണ്ടെടുത്തത് പാകിസ്താന്റെ എഫ്16 വിമാനത്തിന്റെ അവശിഷ്ടം തന്നെയാണെന്നതിന് തെളിവായി എഫ്16 എന്‍ജിന്റെ രേഖാചിത്രവും എഎന്‍ഐ പുറത്തുവിട്ടു.

സൈനിക വിഭാഗങ്ങളുടെ തലവന്‍മാരും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തും. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്ന് സൈനിക മേധാവികളുമായും ചര്‍ച്ച നടത്തി. നാളെ കശ്മീരിലെ അതിര്‍ത്തിമേഖലകളും മന്ത്രി സന്ദര്‍ശിക്കും. രാജസ്ഥാന്‍, ഗുജറാത്ത്, കശ്മീര്‍ എന്നിവിടങ്ങളില്‍ ബിഎസ്എഫിന് ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018