National

യെഡ്യൂരപ്പക്കെതിരെ പൊട്ടിത്തെറിച്ച് വിദേശകാര്യ സഹമന്ത്രി; ‘കുറച്ചു സീറ്റുകള്‍ക്ക് വേണ്ടിയല്ല, രാജ്യത്തെ ജനങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ് രാജ്യത്തിന്റെ നീക്കം’ 

പാകിസ്താനിലെ ഭീകരസംഘടന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ ആക്രമണങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 28ല്‍ 22 സീറ്റും നേടാന്‍ ബിജെപിയെ സഹായിക്കുമെന്നുള്ള ബിഎസ് യെഡ്യൂരപ്പയുടെ വാക്കുകള്‍ക്കെതിരെ പ്രതികരിച്ച് വിദേശകാര്യ സഹമന്ത്രി വികെ സിംഗ്. ട്വിറ്ററിലൂടെയാണ് വികെ സിംഗിന്റെ പ്രതികരണം.

യെഡ്യൂരപ്പ പറഞ്ഞതിനോട് ഞാന്‍ വിയോജിക്കുകയാണ്. നമ്മള്‍ ഒരു രാജ്യമായി നിലകൊള്ളുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായും പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. അല്ലാതെ അല്ലാതെ കുറച്ച് സീറ്റുകള്‍ നേടുന്നതിന് വേണ്ടിയല്ല. 
വികെ സിംഗ് 

താന്‍ പറഞ്ഞ വാക്കുകള്‍ പോലെയൊരു പ്രസംഗം നേരത്തെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നടത്തിയുണ്ടെന്നും വികെ സിംഗ് തന്റെ ട്വീറ്റില്‍ പറയുന്നു. ഈ പ്രസംഗത്തിന്റെ യൂട്യൂബ് ലിങ്കും ട്വീറ്റില്‍ വികെ സിംഗ് ചേര്‍ത്തിട്ടുണ്ട്.

ഓരോ ദിവസം കഴിയുന്തോറും കാറ്റ് ബിജെപിക്ക് അനുകൂലമായി വീശുകയാണ്. പാകിസ്താന്‍ അതിര്‍ത്തിയും കടന്ന് ഇന്നലെ ഇന്ത്യ നടത്തിയ ആക്രമണത്തോടെ മോഡിക്ക് അനുകൂലമായ തരംഗം രാജ്യത്ത് ഉണ്ടായിരിക്കുന്നു. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടായി പ്രതിഫലിക്കും.യെഡ്യൂരപ്പയുടെ വാക്കുകളില്‍ നിന്ന്

വ്യോമാക്രമണങ്ങള്‍ യുവാക്കളെ ആവേശ ഭരിതരാക്കിയിട്ടുണ്ട്. ഇതെല്ലാം കര്‍ണാടകയില്‍ 28ല്‍ 22 സീറ്റും ബിജെപിക്ക് ലഭിക്കുന്നതിലാണ് കലാശിക്കുകയെന്നും യെഡ്യൂരപ്പ പറഞ്ഞു. നിലവില്‍ 16 ലോക്‌സഭാ സീറ്റുകളാണ് കര്‍ണാടകയില്‍ ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് പത്തും ജെഡിഎസിന് രണ്ടും സീറ്റുകളുണ്ട്.

അതിര്‍ത്തിയിലെ ആക്രമണങ്ങളും ജവാന്മാരുടെ ത്യാഗവുമെല്ലാം ബിജെപി രാഷ്ട്രീയപരമായി മുതലെടുക്കുന്നു എന്ന വിമര്‍ശങ്ങള്‍ ശരിവക്കുന്നതാണ് യെഡ്യൂരപ്പയുടെ പ്രതികരണം.

ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.

യെഡ്യൂരപ്പയുടെ അഭിപ്രായപ്രകടനത്തിന് പിന്നായെ ബിജെപിയെയും നേതാക്കളെയും വിമര്‍ശിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസും രംഗത്തെത്തി. ഒരു പട്ടാളക്കാരന്‍ പാകിസ്താന്റെ പിടിയിലായതില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുകയാണ്. പട്ടാളക്കാരുടെ കുടുംബങ്ങള്‍ ഭീതിയിലാണ്. അപ്പോഴും അവര്‍ സീറ്റുകളുടെ എണ്ണമെടുക്കുന്നു. അതില്‍ അവര്‍ക്ക് ഒരു നാണക്കേടും തോന്നുന്നില്ല. ഇത് എത്രത്തോളം നാണംകെട്ട രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018