National

‘ചര്‍ച്ചയും നയതന്ത്രവും മാത്രമെ ദീര്‍ഘകാല പരിഹാരത്തിന് സഹായിക്കു’; അതിര്‍ത്തി പ്രശ്‌നത്തില്‍ അഭിപ്രായം വ്യക്തമാക്കി നവജ്യോത് സിദ്ധു 

ഭീകരപ്രവര്‍ത്തനത്തിന് പരിഹാരം സമാധാനം, വികസനം, പുരോഗമനം എന്നിവയാണെന്നും അല്ലാതെ തൊഴിലില്ലായ്മയും വിദ്വേഷവും പേടിപ്പെടുത്തലുമല്ലെന്നും കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു. ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് മൂന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് ടൂറിസം മന്ത്രി കൂടിയായ സിദ്ധുവിന്റെ പ്രതികരണം.

രാജ്യാതിര്‍ത്തിയിലെ ഭീകരവാദവും അതിന്റെ പ്രവര്‍ത്തനത്തിനും ദീര്‍ഘകാല പരിഹാരമാണ് നോക്കുന്നതെങ്കില്‍ വേണ്ടത് നയതന്ത്രസമ്മര്‍ദ്ദവും ചര്‍ച്ചയുമാണ്. എന്റെ വിശ്വാസം അതില്‍ മാത്രമാണ്.
നവജ്യോത് സിംഗ് സിദ്ധു

അതിര്‍ത്തിയുടെ ഇരു ഭാഗത്തും യുദ്ധം ആഗ്രഹിക്കുന്നവരുടെ നീചമായ ആസൂത്രണം ഉണ്ടാകുന്നുണ്ടെന്ന് സിദ്ധു അഭിപ്രായപ്പെട്ടു. അവര്‍ ചിന്തിക്കുന്നത് അപ്പുറത്ത് നില്‍ക്കുന്നവര്‍ നീചരാണെന്നാണ്. മാത്രമല്ല അവര്‍ക്ക് എല്ലാത്തിനേയും സംരക്ഷിക്കാനും എന്തിനേയും പ്രതിരോധിക്കുവാനും കഴിയുമെന്നാണ് കരുതുന്നത്. സത്യത്തില്‍ അത് വെറും മരീചികമാത്രമാണ്. ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ കൂടി കൂടി വരുകയാണെങ്കില്‍ അഭിനന്ദന് സംഭവിച്ചതിന് സമാനമായ കാര്യങ്ങള്‍ ഇനിയുമുണ്ടാകും. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ് മറ്റു രാജ്യങ്ങളുമായി സമാധാനത്തിനു വേണ്ടിയാണ് നിലകൊണ്ടത്. പോരാട്ടം കശ്മീരിന് വേണ്ടിയാണ് അല്ലാതെ കശ്മീരികള്‍ക്കെതിരെയല്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യങ്ങള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പുല്‍വാമ ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിദ്ധു നടത്തിയ പ്രതികരണത്തിനെതിരെ പ്രതിഷേധവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഭീകരവാദികള്‍ നടത്തിയ പ്രവൃത്തിയ്ക്ക് ഒരു രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജയ്‌ഷെ ഇ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹം അഭിപ്രായമറിയിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018