National

യെഡ്യൂരപ്പയുടെ വാക്കുകള്‍ ഇന്ത്യക്കെതിരെ പ്രചരിപ്പിച്ച് ഇമ്രാന്‍ഖാന്റെ പാര്‍ട്ടി; ‘തെരഞ്ഞെടുപ്പ് ജയിക്കാന്‍ യുദ്ധത്തിന് ശ്രമിക്കുന്നു’  

വ്യോമാക്രമണം ബിജെപിയെ കര്‍ണാടകത്തില്‍ 22 സീറ്റില്‍ വിജയിപ്പിക്കും എന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ വാക്കുകള്‍ ഇന്ത്യക്കെതിരെ പ്രചരിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടി പിടിഐ. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി ചിലര്‍ യുദ്ധത്തിന് ആഹ്വാനം ചെയ്യുകയാണെന്നാണ് പിടിഐയുടെ പ്രതികരണം. യെദ്യൂരപ്പയുടെ പ്രതികരണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തയുടെ ട്വീറ്റ് പങ്ക വെച്ചാണ് പിടിഐയുടെ പ്രതികരണം.

ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, നിങ്ങള്‍ യുദ്ധം നടക്കുന്നതിന് വേണ്ടി ശ്രമിക്കുകയാണെന്ന് മനസ്സിലായിട്ടുണ്ടാവുമെന്ന്. ഒറ്റപ്പെട്ട മനുഷ്യര്‍ തെരഞ്ഞെടുപ്പ് ജയിക്കുന്നതിന് വേണ്ടി ശ്രമിക്കുകയാണ്. യുദ്ധം ഒരു രാജ്യത്തിന്റെയും താല്‍പര്യമില്ല. സൈനികരും സാധാരണക്കാരുമാണ് യുദ്ധത്തിന്റെ ഇരകള്‍. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഒരാളെയും അതിന് അനുവദിക്കരുത്. 
പിടിഐ ട്വീറ്റ്. 

ഇന്ത്യ രാജ്യം ഭരിക്കുന്ന പാര്‍ട്ടി പ്രതിനിധികള്‍ 22 സീറ്റുകളില്‍ വിജയിക്കുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ ഒരുപാട് പേരുടെ ജീവന് അപകടം വരുത്തിവെക്കുമെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. യുദ്ധമൊരു തെരഞ്ഞെടുപ്പിനുള്ള വഴിയാണോ എന്നും ട്വീറ്റില്‍ ചോദിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018