National

വൈമാനികന്‍ പാക് തടവില്‍ കഴിയുമ്പോള്‍ പ്രധാനമന്ത്രി മോഡിയുടെ കണ്ണ് പാര്‍ട്ടി പ്രചരണത്തില്‍ റെക്കോര്‍ഡിടാന്‍; വിമര്‍ശനമുയര്‍ന്നിട്ടും രാഷ്ട്രീയ പരിപാടികളില്‍ നിന്ന് പിന്മാറിയില്ല 

ഇന്ത്യന്‍ എയര്‍ഫോഴ്സ് പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലായ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടും രാഷ്ട്രീയ പരിപാടികള്‍ക്ക് മാറ്റം വരുത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് എന്ന അവകാശവാദത്തോടെ ബിജെപിയുടെ മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത് പരിപാടിയില്‍ മോഡി പങ്കെടുത്തു. മുന്‍ നിശ്ചയിച്ച പ്രകാരം രാജ്യമെമ്പാടുമുള്ള 1 കോടി ബിജെപി പ്രവര്‍ത്തകരോട് സംവദിക്കുന്ന കോണ്‍ഫറന്‍സ് റെക്കോര്‍ഡായിരിക്കുമെന്ന് പരിപാടിയില്‍ മോഡി അറിയിച്ചു.

ദേശസുരക്ഷ ബിജെപി രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെ തന്നെയാണ് മോഡിയുടെ പരിപാടി. ഇന്നലെ ഇന്ത്യന്‍ വൈമാനികന്‍ പാകിസ്താന്‍ തടവിലായ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്ന നിശ്ചയിച്ചിരുന്ന വര്‍ക്കിങ്ങ് കമ്മിറ്റി മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിരുന്നു. രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് അഭിനന്ദനെ തിരിച്ചെത്തിക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇന്നത്തെ പരിപാടി മാറ്റി വെയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. അഭിനന്ദിന്റെ തിരിച്ചു വരവിനായി രാജ്യം മുവുവന്‍ കാത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് പാര്‍ട്ടി പ്രചരണം മിനിറ്റുകള്‍ക്ക് പോലും നിര്‍ത്തി വെയ്ക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

രാജ്യം യുദ്ധ സമാനമായ സാഹചര്യത്തില്‍ നീങ്ങുമ്പോഴും ശക്തമായ നേതൃത്വത്തിന്റെ ആവശ്യകത നേരിടുമ്പോഴും മോഡി ദേശസുരക്ഷ കണക്കിലെടുക്കാതെ ബിജെപിയുടെ രാഷ്ട്രീയ കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തന്നതെന്ന് മായാവതി കുറ്റപ്പെടുത്തി.

സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് പരിപാടിക്ക് നേരെ നടക്കുന്നത്. പ്രധാനമന്ത്രിയുടെ’ മേരാ ബൂത്ത് സബ്‌സേ മജ്ബുത്ത്’ എന്ന പരിപാടിക്ക് സമാനമായ ‘മേരാ ജവാന്‍ സബ്‌സേ മജ്ബുത്ത്’ എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധം നടക്കുന്നത്.

പാകിസ്താനിലെ ഭീകരസംഘടന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ ആക്രമണങ്ങള്‍ തെരഞ്ഞെടുപ്പില്‍ മോഡി തരംഗമുണ്ടാക്കുന്നതില്‍ വിജയിച്ചെന്ന് ബിജെപി നേതാവ് ബിഎസ് യെഡ്യൂരപ്പ പറഞ്ഞതും സമൂഹമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദേശ സുരക്ഷയില്‍ രാഷ്ട്രീയം പറയാതെ പ്രതിപക്ഷ പാര്‍ട്ടികളടക്കം പിന്തുണ നല്‍കുമ്പോഴാണ് ബിജെപി നേതാവിന്റെ തന്നെ പ്രസ്താവന.

പാകിസ്താനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു ഇന്നത്തെ മോഡിയുടെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ ഭീകരരെ പിന്തുണക്കുന്നുവെന്നും ഇന്ത്യയുടെ പുരോഗതി തടഞ്ഞ് നിര്‍ത്തുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും മോഡി പറഞ്ഞു. ശത്രുക്കള്‍ക്ക് നമ്മെ ഭയപ്പെടുത്താനാവില്ല. നമ്മുടെ സൈനികരുടെ മനോധൈര്യം ദുര്‍ബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. നമ്മുടെ ശത്രുക്കള്‍ നമുക്ക് നേരെ വിരല്‍ ചൂണ്ടുന്നില്ലെന്ന് നാം ഉറപ്പാക്കണമെന്നും മോഡി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി വിജയിക്കുമെന്നും അതിനായി എല്ലാ പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018