National

സൈനികരുടെ ധീരതയും ത്യാഗവും ബിജെപി മുതലെടുക്കുന്നു; ദേശ സുരക്ഷയെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷം; പാക് പിടിയിലായ വൈമാനികന്റെ സുരക്ഷ ഉറപ്പാക്കണം  

സങ്കുചിതമായ രാഷ്ട്രീയ പരിഗണനകളുടെ പേരില്‍ ദേശീയ സുരക്ഷയെ അപായപ്പെടുത്തരുതെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന 21 പ്രതിപക്ഷരാഷ്ട്രീയകക്ഷികളുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ സൈന്യത്തിന്റെ ത്യാഗത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയണ്. രാജ്യത്തിന്റെ സുരക്ഷാസ്ഥിതി വഷളായിവരികയാണെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കാന്‍ തയ്യാറാകാത്തത് ഖേദകരമാണെന്നും യോഗം വിമര്‍ശിച്ചു.

പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ് കേന്ദ്രം തകര്‍ത്ത വ്യോമസേന നടപടിയെ യോഗം പ്രകീര്‍ത്തിച്ചു. എന്നാല്‍ സൈനികരുടെ ധീരതയും ത്യാഗവും ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഭരണകക്ഷി നേതാക്കള്‍ ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ത്യാഗത്തെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപിയുടെ നേട്ടമായി അവതരിപ്പിക്കുന്ന പ്രധാനമന്ത്രിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും പ്രസ്താവനയില്‍ വിമര്‍ശിക്കുന്നു.

ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ സംരക്ഷിക്കാനുള്ള നടപടികളില്‍ രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇന്ത്യയെ ലക്ഷ്യംവെച്ചുള്ള പാകിസ്താന്റെ സൈനിക നീക്കങ്ങളെ യോഗം അപലപിക്കുന്നതായും പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ വൈമാനികന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു. പാകിസ്ഥാന്‍ അതിസാഹസികതയ്ക്ക് തയ്യാറാകരുത്. രാജ്യം സൈനികന്റെ ജീവനില്‍ ആശങ്കപ്പെടുമ്പോഴും പ്രധാനമന്ത്രിയും ബിജെപി നേതാക്കളും രാഷ്ട്രീയ വിഷയങ്ങളില്‍ മുഴുകുന്നതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിക്കു ശേഷം ബിജെപി റാലിയില്‍ രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയും, തന്നെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നും മോഡി ആവശ്യപ്പെട്ടിരുന്നു. മോഡിയാണ് ഒരേയൊരു ലോക നേതാവ് എന്ന് അമിത് ഷായും പ്രസ്താവന നടത്തിയിരുന്നു.

ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ പാകിസ്താന്റെ പിടിയിലാവുകയും സ്ഥിതി രൂക്ഷമാവുകയും ചെയ്തതോടെയാണ് പ്രതിപക്ഷ കക്ഷികളുടെ യോഗം സംയുക്ത പ്രസ്താവനയിറക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുധാകര്‍ റെഡ്ഡി(സിപിഐ), ശരദ് പവാര്‍(എന്‍സിപി), ചന്ദ്രബാബു നായിഡു(ടിഡിപി), തുടങ്ങി 21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.

പുല്‍വാമ ആക്രമണത്തില്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യീദ് ഹൈദര്‍ ഷായെ സൗത്ത് ബ്ലോക്കിലേക്ക് വിളിച്ചു വരുത്തി ഇന്നലെ കൈമാറി. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവും ഇന്ത്യ പാകിസ്ഥാന്‍ പ്രതിനിധിയെ അറിയിച്ചു..

ബുധനാഴ്ച്ച രാവിലെ വ്യോമാതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങളെ ഇന്ത്യന്‍ വിമാനങ്ങള്‍ പിന്തുടര്‍ന്ന് തുരത്തിയിരുന്നു. ഇതിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു വീഴുകയും വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. ജനീവ കരാര്‍ അനുസരിച്ച് ഇദ്ദേഹത്തെ സംരക്ഷിക്കണമെന്നും സുരക്ഷിതനായി ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018