National

ഈ സാമ്പത്തിക വര്‍ഷം എസ്ബിഐയില്‍ നടന്നത് 7951 കോടിയുടെ തട്ടിപ്പ്; ഉപഭോക്താക്കളുടെ നഷ്ടം പുറത്തു വിടാന്‍ തയ്യാറാകാതെ ബാങ്ക്‌ 

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 7951.29 കോടി രൂപയുടെ തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 1885 തട്ടിപ്പു കേസുകളാണ് കഴിഞ്ഞ ഒമ്പത് മാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ശൃംഖലയിലുണ്ടായതെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍ ഗൗത് സമര്‍പ്പിച്ച് ചോദ്യത്തിന് മറുപടിയായി എസ്ബിഐ പറഞ്ഞു.

ആദ്യ പാദത്തില്‍ 669 കേസുകളിലായി 723 കോടി രൂപയുടെയും രണ്ടാം പാദത്തില്‍ 660 കേസുകളില്‍ നിന്നായി 4832 കോടിയുടെയും മൂന്നാം പാദത്തില്‍ 556 കേസുകളിലായി 2395 കോടി രൂപയുടെയും തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 25നാണ് എസ്ബിഐ ഇത് സംബന്ധിച്ച മറുപടി കൈമാറിയത്. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് വഴി ഉപഭോക്താക്കള്‍ക്കുണ്ടായ നഷ്ടം എത്രയാണെന്ന് വെളിപ്പെടുത്താന്‍ ബാങ്ക് തയ്യാറായിട്ടില്ല. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 7(9) പ്രകാരം അത്തരം വിവരങ്ങള്‍ മറച്ചു വെയ്ക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരം പുറത്തു വിടാത്തത്.ഓണ്‍ലൈന്‍ ഫിഷിങ്ങ്/ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ മാര്‍ഗങ്ങള്‍ വഴി നടത്തിയ തട്ടിപ്പുകളെ കുറിച്ചുള്ള ചോദ്യത്തിനും ഉത്തരം നല്‍കിയില്ല.

രാജ്യത്തെ പ്രമുഖ ഭവന വായ്പാ കമ്പനിയായ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ (ഡിഎച്ച്എഫ്എല്‍) പ്രമോട്ടര്‍മാര്‍ കടലാസുകമ്പനികള്‍ രൂപീകരിച്ച് പൊതുമേഖലാ ബാങ്കുകളില്‍നിന്ന് 31,000 കോടി രൂപ കവര്‍ന്നതായി കോബ്രാ പോസ്റ്റ് ജനുവരിയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ 11000 കോടി രൂപയായിരുന്നു എസ്ബിഐയില്‍ നിന്ന് വായ്പയെടുത്തത്.

ഒപ്പം വിജയ് മല്യ, നീരവ് മോഡി തുടങ്ങിയവര്‍ സാമ്പത്തിക തട്ടിപ്പു നടത്തി ര്ജായം വിടുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018