National

‘യുദ്ധം വേണ്ടെന്നു തന്നെയാണ് അഭിപ്രായം’; ആക്ഷേപങ്ങളില്‍ തളരാതെ, നിലപാടില്‍ ഉറച്ച് പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ 

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്ന ആക്ഷേപങ്ങളില്‍ തളരാതെ മിത സാന്ദ്ര വീണ്ടും വീണ്ടും പറയുകയാണ്. യുദ്ധം വേണ്ട എന്ന്. പുല്‍വാമയില്‍ ഈ മാസം 14ന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ ബബ്ലു സാന്ദ്രയുടെ ഭാര്യയാണ് മിത സാന്ദ്ര. യുദ്ധം വേണമെന്ന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വലിയ ആവശ്യം ഉയര്‍ന്നപ്പോഴാണ് മിത സാന്ദ്ര യുദ്ധം വേണ്ടെന്ന് അഭിപ്രായപ്പെട്ടത്. ഇതിനെതിരെയാണ് ആക്ഷേപങ്ങളുയര്‍ന്നത്.

യുദ്ധഭൂമിയിലെ ഓരോ മരണവും പട്ടാളക്കാരുടെ കുടുംബത്തിലെ ഒരുപാടു പേരെ ഒറ്റപ്പെടുത്തുന്നുണ്ട്. ഒരു അധ്യാപികയെന്ന നിലയില്‍, ചരിത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ യുദ്ധത്തിന് ഒരു പരിഹാരവും കൊണ്ടുവരാനാവില്ലെന്ന് എനിക്കറിയാം. ഒരു ഭാര്യക്ക് ഭര്‍ത്താവിനെ നഷ്ടമാവുന്നു, അമ്മക്ക് മകനെ നഷ്ടമാവുന്നു, മകള്‍ക്ക് അച്ഛനെ നഷ്ടമാവുന്നു. യുദ്ധം സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നു എന്നായിരുന്നു മിത സാന്ദ്രയുടെ ആദ്യ പരാമര്‍ശം.

ഈ പ്രതികരണത്തിനെതിരെ വലിയ രീതിയിലുള്ള ആക്രമണമാണ് സോഷ്യല്‍ മീഡിയയിലൂടെ നടന്നത്. ആക്രമണം ശക്തമായപ്പോള്‍ തന്റെ നിലപാടിനെ കുറിച്ച് മിത പ്രതികരിച്ചു.

യുദ്ധത്തെ കുറിച്ച് താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. അഭിപ്രായം ആളുകള്‍ക്ക് അവകാശമുണ്ട്. താനെതിര്‍ത്തത് യുദ്ധത്തെയാണ്, തീവ്രവാദത്തിന്റെ ഇരയാണ് തന്റെ ഭര്‍ത്താവ്. ഇതായിരുന്നു മിതയുടെ പ്രതികരണം. സൈന്യം നടത്തിയ വ്യോമാക്രമണത്തെ മിത പിന്തുണക്കുന്നുവെന്നും മിത പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018