National

ബാംഗ്ലൂരിലെ ബേക്കറിയുടെ ബോര്‍ഡില്‍ ‘കറാച്ചി’ തിരിച്ചു വന്നു; ഒന്‍പത് പേര്‍ അറസ്റ്റില്‍

ബംഗളൂരുവിലെ ഇന്ദിരാ നഗറിലെ ബേക്കറിയുടെ പേരായ 'കറാച്ചി' തിരിച്ചു വന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഒരൂ കൂട്ടം യുവാക്കള്‍ 53 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംഘര്‍ഷം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് ബേക്കറിയുടെ പേര് മറച്ചത്.

സംഘര്‍ഷം ഉണ്ടാക്കിയ സംഘത്തിലെ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ബേക്കറിയുടെ പേര് തിരിച്ചു വന്നത്.

സുരക്ഷയൊരുക്കിയ പൊലീസിനോടും സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ അറിയിച്ച ജനങ്ങള്‍ക്കും ബേക്കറി മാനേജര്‍ നന്ദി അറിയിച്ചു. നഗരത്തിലെ അഞ്ച് കറാച്ചി ബേക്കറി ഔട്ട്‌ലെറ്റുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ-പാക് വിഭജനകാലത്ത് പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ഖാന്‍ചന്ദ് രാംനനിയാണ് 53 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ബേക്കറി ആരംഭിച്ചത്. തെലങ്കാനയിലെ ഹൈദരാബാദ് അടിസ്ഥാനമാക്കിയാണ് കറാച്ചി ബേക്കറി ആരംഭിച്ചത്.

ബാബാജി, ശ്രീഹരി, പ്രവീണ്‍, ശ്രീയപ്പ, ശിവകുമാര്‍, ഗുണശേഖര്‍, ലക്ഷ്മണ്‍, സഞ്ജയ്, നവീന്‍ എന്നിവരാണ് അറസ്റ്റിലായത്. 30-35 വയസ്സ് വരെ പ്രായത്തിനിടയിലുള്ള ഇവര്‍ ഉള്‍സൂര്‍ മേഖലയില്‍ നിന്നുള്ളവരാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018