National

‘രാജ്യം അസ്വസ്ഥമാണ്, നമ്മുടെ പൈലറ്റ് പാക് കസ്റ്റഡിയിലാണ്, പക്ഷേ അപ്പോഴും ബിജെപി സീറ്റെണ്ണുകയാണ്’; എന്തൊരു രാഷ്ട്രീയം, നാണമുണ്ടോ ബിജെപി എന്ന് കോണ്‍ഗ്രസ് 

രാജ്‌നാഥ് സിങ്, നരേന്ദ്ര മോഡി  
രാജ്‌നാഥ് സിങ്, നരേന്ദ്ര മോഡി  
‘അവര്‍ക്ക് നാണമില്ല, രാജ്യം അസ്വസ്ഥമാണ്, നമ്മുടെ പൈലറ്റ് പാകിസ്താന്റെ പിടിയിലാണ്. പട്ടാളക്കാരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്, പക്ഷേ ബിജെപി അപ്പോഴും സീറ്റെണ്ണുകയാണ്. എന്തൊരു നാണംകെട്ട രാഷ്ട്രീയമാണ്.’ 

പാകിസ്താന് നേരെയുള്ള വ്യോമാക്രമണങ്ങള്‍ ബിജെപിയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കൂടുതല്‍ കിട്ടാന്‍ ഗുണമാകുമെന്ന ബിജെപി നേതാവ് ബിഎസ് യെഡ്യൂരപ്പയുടെ പ്രതികരണത്തോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെ വോട്ടിനായുള്ള ഉപജാപം ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതുമാണെന്നാണ് കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. രാജ്യത്തുണ്ടായ അസ്വസ്ഥതയുടെ പൊടിയടങ്ങും മുമ്പ് തെരഞ്ഞെടുപ്പ് നേട്ടങ്ങളെ കുറിച്ച് കൂട്ടിയും കിഴിക്കുകയും ചെയ്യുന്ന ബിജെപി രാഷ്ട്രീയം എത്ര ദൗര്‍ഭാഗ്യകരമാണെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

ശരിക്കുമുള്ള ഒരു രാജ്യസ്‌നേഹിയും പട്ടാളക്കാരുടെ മരണം കൊണ്ടുള്ള രാഷ്ട്രീയ നേട്ടത്തെ കുറിച്ച് ചിന്തിക്കില്ല, ഒരു രാജ്യദ്രോഹിക്ക് മാത്രമേ അതിന് കഴിയൂ എന്നും സിദ്ധരാമയ്യ കുറിച്ചു.

പാകിസ്താനിലെ ഭീകരസംഘടന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ ആക്രമണങ്ങള്‍ മോഡി തരംഗമുണ്ടാക്കുന്നതില്‍ വിജയിച്ചെന്നാണ് കര്‍ണാടകയിലെ ബിജെപി മുന്‍മുഖ്യമന്ത്രിയായിരുന്ന യെഡ്യൂരപ്പ രാജ്യം യുദ്ധത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ പ്രതികരിച്ചത്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 28ല്‍ 22 സീറ്റും ബിജെപി നേടാന്‍ ബിജെപിയെ സഹായിക്കുമെന്നും യെഡ്യൂരപ്പയുടെ തുറന്നു പറച്ചില്‍.

സൈന്യത്തേയും ആക്രമണങ്ങളേയും രാജ്യതാല്‍പര്യത്തേയും രാഷ്ട്രീയ താല്‍പര്യത്തിന് ബിജെപി ഉപയോഗിക്കുന്നുവെന്ന വ്യാപക വിമര്‍ശനം ഉയരുമ്പോഴാണ് രാജ്യസ്‌നേഹം വിളമ്പുന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പുറംപൂച്ച് നേതാവിലൂടെ തന്നെ പുറത്താകുന്നത്.

ഓരോ ദിവസം കഴിയുന്തോറും കാറ്റ് ബിജെപിക്ക് അനുകൂലമായി വീശുകയാണ്. പാകിസ്താന്‍ അതിര്‍ത്തിയും കടന്ന് ഇന്നലെ ഇന്ത്യ നടത്തിയ ആക്രമണത്തോടെ മോഡിക്ക് അനുകൂലമായ തരംഗം രാജ്യത്ത് ഉണ്ടായിരിക്കുന്നു. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടായി പ്രതിഫലിക്കും.
ബിഎസ് യെഡ്യൂരപ്പ

ചൊവ്വാഴ്ചയാണ് ജെയ്ഷെ ഇ മുഹമ്മദിന്റെ പരിശീലന ക്യാമ്പില്‍ ഇന്ത്യ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ആക്രമണം.

വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് പട്ടാളത്തിന്റെ പിടിയിലായിരിക്കുമ്പോഴും ആക്രമണത്തിലെ രാഷ്ട്രീയ നേട്ടം എണ്ണുന്ന ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി രംഗത്തുവന്നു. രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ കിട്ടുന്ന സീറ്റെണ്ണുന്ന ബിജെപിയുടെ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് കടന്നാക്രമിക്കുന്നുണ്ട്. എന്നാല്‍ വ്യോമാക്രമണം നടത്തിയതിന്റെ ഊറ്റത്തില്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. അതിര്‍ത്തി പുകയുമ്പോള്‍ ബിജെപി തെരഞ്ഞടുപ്പ് റാലികളൊന്നും മാറ്റിവെയ്ക്കാനോ പരിപാടിയില്‍ പങ്കെടുക്കാതിരിക്കാനോ മോഡി തയ്യാറാവുന്നില്ല.

തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയുള്ള ആക്രമണങ്ങളില്‍ വോട്ട് നേടാനായുള്ള ബിജെപിയുടെ ഉപജാപമാണ് നടക്കുന്നതെന്ന വിമര്‍ശനം ശക്തമാകുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018