National

ബാലാകോട്ട് വ്യോമാക്രമണങ്ങള്‍ ലക്ഷ്യം ഭേദിച്ചോ?; സംശയമുയര്‍ത്തി ഉപഗ്രഹചിത്രങ്ങള്‍

പ്ലാനറ്റ് ലാബ് പുറത്തുവിട്ട ഉപഗ്രഹ ചിത്രം 
പ്ലാനറ്റ് ലാബ് പുറത്തുവിട്ട ഉപഗ്രഹ ചിത്രം 

പാകിസ്താനിലെ ബാലാകോട്ടിലെ ഭീകരതാവളത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം ലക്ഷ്യം കണ്ടോ എന്ന സംശയമുയര്‍ത്തി ഉപഗ്രഹ ചിത്രങ്ങള്‍. ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക്ക് പോളിസി ഇന്‍സ്റ്റിറ്റിയുട്ട് (എഎസ്പിഐ) മുഖേന അമേരിക്കന്‍ കമ്പനിയായ പ്ലാനറ്റ് ലാബ് ആണ് ഇന്ത്യ ബോംബ് വര്‍ഷിച്ച സ്ഥലത്തെ ചിത്രങ്ങള്‍ ശേഖരിച്ചത്. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് ഇതിന്റെ ആഘാതം കമ്പനി വിലയിരുത്തിയിട്ടുള്ളതെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന ഇന്ത്യയുടെ അവകാശവാദത്തെ സാധൂകരിക്കുന്നതൊന്നും ചിത്രങ്ങളില്‍ വ്യക്തമല്ല. വനപ്രദേശത്ത് ബോബ് വീണ സ്ഥലങ്ങള്‍ ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതാകട്ടെ കെട്ടിടങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥലങ്ങളിലുമാണ്. ബോംബ് വീണതില്‍നിന്ന് ഏറെമാറിയാണ് പ്രദേശത്തുള്ള ഏതാനും കെട്ടിടങ്ങള്‍. ഇവയ്ക്ക് പോറലൊന്നും ഏറ്റിട്ടില്ലെന്നാണ് ആ ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

ഫെബ്രുവരി 26നായിരുന്ന ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തികടന്ന് ബാലാക്കോട്ടില്‍ ആക്രമണം നടത്തിയത്. ഫെബ്രുവരി 27 ന് രാവിലെ എടുത്ത ചിത്രത്തിലാണ് പ്ലാനറ്റ് ലാബ് പഠനം നടത്തിയത്. ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ അസറിന്റെ അളിയന്‍ മൗലാന യുസഫ് അസര്‍ ഉള്‍പ്പടെ 350ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നുമായിരുന്നു ഇന്ത്യന്‍ വ്യോമസേനയെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിനടുത്ത ദിവസം സംഭവ സ്ഥലത്തെ ചിത്രങ്ങള്‍ പാക് മാധ്യമങ്ങളും അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും അല്‍ജസീറയും പുറത്തുവിട്ടിരുന്നു. സ്‌ഫോടനത്തില്‍ സംഭവിച്ചതുപോലുള്ള വലിയ കുഴികളുടേതായിരുന്നു ചിത്രങ്ങള്‍.

പ്രദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട, ബോംബ് വീണതിന്റെ ചിത്രങ്ങള്‍ 
പ്രദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട, ബോംബ് വീണതിന്റെ ചിത്രങ്ങള്‍ 

ഭീകര താവളമെന്ന് ഇന്ത്യ അവകാശപ്പെടുന്ന സ്ഥലത്ത് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന സംശയങ്ങളാണ് ഇപ്പോള്‍ ലഭിച്ച സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഉണ്ടാകുന്നത്. വനവും കൃഷിയിടവും ഉള്‍പ്പെടുന്നതാണ് ആക്രമണം നടത്തിയ സ്ഥലം. 150 നും 200 നും മീറ്ററിനിടയില്‍ മൂന്ന് സ്ഥലത്ത് വലിയ കുഴികള്‍ രൂപപ്പെട്ട ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് പ്രാദേശിക പത്ര ലേഖകനും അവകാശപ്പെടുന്നുണ്ട്.

ബാലാകോട്ട് വ്യോമാക്രമണങ്ങള്‍ ലക്ഷ്യം ഭേദിച്ചോ?; സംശയമുയര്‍ത്തി  ഉപഗ്രഹചിത്രങ്ങള്‍

ഫെബ്രുവരി 26 ന് പുലര്‍ച്ചെ പാക് അധീന കാശ്മീരിലെ ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി വിജയ് ഖോഖലെ സ്ഥിരീകരിച്ചിരുന്നു. ജയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പാണ് തകര്‍ത്തതെന്ന് വിജയ് ഖോഖലെ അറിയിച്ചിരുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷം ജയ്ഷെ മുഹമ്മദ് ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂട്ടിയുളള ആക്രമണം നടത്തിയത്.

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ 1000 കിലോ ബോംബുകള്‍ വര്‍ഷിച്ചതായും 350 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നും മറ്റുമുള്ള സൈന്യത്തിന്റെ അനുമാനവും പുറത്തുവന്നിരുന്നു. ഈ വാദങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണ് പ്ലാനറ്റ് ലാബ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018