National

ജമ്മൂ കശ്മീര്‍ ജമാ അത്തെ ഇസ്‌ലാമിയെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍; നടപടി യുഎപിഎ പ്രകാരം 5 വര്‍ഷത്തേക്ക്

ജമ്മൂ കശ്മീര്‍ ജമാ അത്തെ ഇസ്‌ലാമിയെ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് സംഘടന ഭീഷണിയാണെന്നും, തീവ്രവാദ സംഘടനകളുമായി ജമാഅത്ത് ഇസ്ലാമിക്ക് അടുത്ത ബന്ധം ഉണ്ടെന്നും ആരോപിച്ചാണ് നടപടി.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിനുശേഷമാണ് യുഎപിഎ പ്രകാരമുള്ള നിരോധനം ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയത്. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം.

കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ജമാ അത്തെ ഇസ്‌ലാമിക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ വിഘടനവാദ സംഘടനകള്‍ക്കെതിരെ സുരക്ഷാസേന നടപടി ആരംഭിച്ചിരുന്നു. തുടര്‍ന്ന് ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിരുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ആഴ്ച നടത്തിയ റെയ്ഡുകളില്‍ സംഘടനയുമായി ബന്ധമുള്ള 300ല്‍ അധികം പേരെയായിരുന്നു അറസ്റ്റ് ചെയ്തത്.

ജമാ അത്തെ ഇസ്‌ലാമി നേതാവ് ഡോ അബ്ദുള്‍ ഹാമിദ് ഫായിസ്, വക്താവ് സാഹിദ് അല്, മുന്‍ ജനറല്‍ സെക്രട്ടറി ഗുലാം ക്വാദില്‍ ലോണ്‍ എന്നിവരടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. അനന്തനാഗ്,ദയാല്‍ഗാം, പഹല്‍ഗാം, ട്രാല്‍ എന്നിവിടങ്ങളില്‍ നിന്നും സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018