National

അര്‍ണാബ് ഗോസ്വാമിയോട് സംയമനം പാലിക്കണമെന്ന് ആനന്ദ് മഹീന്ദ്ര; ‘അഭിനന്ദനെ വിട്ടുകിട്ടുന്നത് അപകടപ്പെടുത്തരുത്’ 

റിപ്പബ്ലിക്ക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. യുദ്ധം വേണ്ട എന്ന് അഭിപ്രായപ്പെടുന്നവരെ മുഴുവന്‍ അര്‍ണാബ് രാജ്യദ്രോഹികളാക്കുന്നു എന്നാണ് പ്രധാന ആക്ഷേപം. വരുന്ന ലോകകപ്പ് ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനുമായി മത്സരിക്കാതെ രണ്ടു പോയിന്റ് വെറുതെ കൊടുക്കരുത് എന്ന് അഭിപ്രായപ്പെട്ട സച്ചിന്‍ ടെണ്ടുല്‍ക്കറെ രാജ്യദ്രോഹി എന്ന് അര്‍ണാബ് വിശേഷിപ്പിച്ചതിനെതിരായും വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. നിലവിലെ സാഹചര്യത്തിലെ അര്‍ണാബിന്റെ ഇടപെടലുകള്‍ക്കെതിരെ പല പ്രമുഖരും രംഗത്ത് വന്നു. അതിലൊരാളാണ് ആനന്ദ് മഹീന്ദ്ര. അര്‍ണാബിനെതിരെയുള്ള മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ വിയോജന കുറിപ്പ് ശ്രദ്ധേയമായി കഴിഞ്ഞു.

പാകിസ്താന്റെ പിടിയിലുള്ള വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാന്‍ തീരുമാനിച്ചതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചതിനെ തുടര്‍ന്ന് റിപ്പബ്ലിക്ക് ടിവി നടത്തിയ ഇടപെടലുകള്‍ക്കെതിരെയാണ് ആനന്ദ് മഹീന്ദ്രയുടെ വിമര്‍ശനം.

ഞാന്‍ വളരെ അപൂര്‍വ്വമായേ മാധ്യമങ്ങളുടെ രീതികളെ കുറിച്ച് അഭിപ്രായങ്ങള്‍ പറയാറുള്ളൂ. പക്ഷെ ഇവിടെ പ്രധാനം നമ്മുടെ സൈനികന്‍ സുരക്ഷിതമായി വീട്ടിലെത്തുക എന്നതാണ്. ആഘോഷങ്ങള്‍ നടത്തി അതിനെ അപകടപ്പെടുത്താനുള്ള സമയമല്ലിത്. അര്‍ണാബ്, നമ്മള്‍ തീര്‍ച്ചയായും സംയമനം പാലിച്ചേ മതിയാവൂ. 
ആനന്ദ് മഹീന്ദ്ര 

ആനന്ദ് മഹീന്ദ്രയെ കൂടാതെ മറ്റ് പല ട്വിറ്റര്‍ ഉപഭോക്താക്കളും അര്‍ണാബ് ഗോസ്വാമിക്കെതിരെയും റിപ്പബ്ലിക്ക് ടിവിക്കെതിരെയും രംഗത്ത് വന്നിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018