National

തൊഴിലുറപ്പ് പദ്ധതിയില്‍ വേതനമില്ല; കപട വാഗ്ദാനങ്ങള്‍ നല്‍കിയതിന് മോഡിക്കെതിരെ ഒന്‍പത് സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ കേസ്   

തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതനം നല്‍കാത്തതിനെ തുടര്‍ന്ന് രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.

വേതനം അനുവദിക്കാത്തത് കേന്ദ്ര സര്‍ക്കാരിന്റെ നിയമലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ആക്ട് (എന്‍.ആര്‍.ഇ.ജി.എ) സംഘര്‍ഷ് മോര്‍ച്ച് എന്ന സംഘടനയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ മോഡിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

2018 ഒക്ടോബര്‍ മുതല്‍ 2019 ഫെബ്രുവരി വരെ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള വേതനം നല്‍കാനുള്ള തുക അനുവദിച്ചിട്ടില്ലെന്നാണ് പരാതി. 9573 കോടി രൂപയാണ് ഫെബ്രുവരി വരെ നല്‍കാനുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 116,420 വകുപ്പുകള്‍ പ്രകാരം 150 പൊലീസ് സ്റ്റേഷനുകളിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ആവശ്യമായ തുക അനുവദിക്കാതെയും സമയത്ത് പണവും വേതനവും നല്‍കാതെയുമെല്ലാം പദ്ധതി നശിപ്പിക്കാനായിട്ടുള്ള മനപ്പൂര്‍വ്വമുള്ള നീക്കമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്നത്. കൃത്യമായി പണം അനുവദിക്കാത്തതിനാല്‍ വേതനം ലഭിക്കുന്നില്ല. അത് തൊഴിലാളികളുടെ ജീവിതം ബുദ്ധിമുട്ടുണ്ടാക്കുന്നു. പദ്ധതിയുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് വേതനത്തെ ചൊല്ലി മോഡി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയെന്നും വേതനത്തിന്റെ കാര്യത്തില്‍ കബളിപ്പിച്ചെന്നും ഇത് എംഎന്‍ആര്‍ഇജിഎ ആക്ടിന്റെ ലംഘനമാണെന്നും കൂട്ടായ്മ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. മോഡിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുണ്ട്.

ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മിക്കാനും, ബാങ്കുകളെ കബളിപ്പിച്ച കുത്തക കമ്പനികളുടെ കിട്ടാക്കടം എഴുതിത്തള്ളാനും ആവശ്യത്തിന് പണമുള്ള സര്‍ക്കാറിന്റെ കയ്യില്‍, കൃത്യമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ കാശില്ല

ബിഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഗുജറാത്ത് എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ 50 ജില്ലകളിലെ തൊഴിലാളികളാണ് കേസ് നല്‍കിയിരിക്കുന്നത്. 2018 ഒക്ടോബര്‍ മുതല്‍ 2019 ഫെബ്രുവരി വരെ മിക്ക സംസ്ഥാനങ്ങളിലും ഫണ്ട് കൈമാറ്റം നടന്നിട്ടില്ലെന്നും, ഇത് സംബന്ധിച്ച് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിങ്ങ് തോമറിന് കത്ത് നല്‍കിയതായും കുറിപ്പില്‍ പറയുന്നു.

25000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍ പ്രക്ഷോഭങ്ങളും വ്യാപകമായ വിമര്‍ശനങ്ങളും നേരിട്ടപ്പോള്‍ 6084 കോടി രൂപ അനുവദിക്കാന്‍ കേന്ദം തയ്യാറായി. എന്നാല്‍ അതില്‍ 5745 കോടി രൂപ ഒക്ടോബറിന് മുന്നേയുള്ള കടം തീര്‍ക്കാന്‍ ഉപയോഗിക്കുകയായിരുന്നു. അതിനാല്‍ മാര്‍ച്ച് വരെയുള്ള ആവശ്യങ്ങള്‍ക്ക് ഇനി പണം ഉണ്ടാകുകയില്ലെന്നും നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ആക്ട് സംഘര്‍ഷ് മോര്‍ച്ച് കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018