National

‘ബോംബിട്ട് പൈന്‍ മരങ്ങള്‍ നശിപ്പിച്ചു’; ഇന്ത്യയ്‌ക്കെതിരെ യുഎന്നില്‍ ‘പരിസ്ഥിതി ഭീകരത’യ്ക്ക് പരാതി കൊടുക്കാനൊരുങ്ങി പാകിസ്താന്‍

Reuters
ബാലാകോട്ടില്‍ വ്യോമാക്രമണം നടന്ന സ്ഥലം  
ബാലാകോട്ടില്‍ വ്യോമാക്രമണം നടന്ന സ്ഥലം  

ബാലാകോട്ട് വ്യോമാക്രമണത്തേത്തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ പരിസ്ഥിതി ഭീകരതയ്ക്ക് കേസുകൊടുക്കാനൊരുങ്ങി പാകിസ്താന്‍. വ്യോമാക്രമണത്തില്‍ പൈന്‍മരക്കാട് നശിച്ചെന്നും പരിസ്ഥിതിക്ക് കോട്ടം സംഭവിച്ചെന്നും ആരോപിച്ചാണ് പാകിസ്താന്റെ നടപടി.

തങ്ങളുടെ സംരക്ഷിത വനമേഖലയില്‍ ഇന്ത്യന്‍ ജെറ്റുകള്‍ ബോംബാക്രമണം നടത്തിയെന്ന് പാക് കാലാവസ്ഥാ വ്യതിയാനമന്ത്രി മാലിക് അമീന്‍ അസ്ലം പറഞ്ഞു. സര്‍ക്കാര്‍ പാരിസ്ഥിതിക ആഘാതം വിലയിരുത്തുകയാണ്. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും ഐക്യരാഷ്ട്ര സംഘടനകളിലും മറ്റ് വേദികളിലും പരാതി നല്‍കുകയെന്നും പാക് മന്ത്രി ബ്രിട്ടീഷ് മാധ്യമമായ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.

അവിടെ (ബാലാകോട്ടില്‍) സംഭവിച്ചത് പാരിസ്ഥിതിക ഭീകരതയാണ്. ഡസന്‍ കണക്കിന് പൈന്‍മരങ്ങള്‍ വീണുപോയി. ഗൗരവതരമായ പാരിസ്ഥിക ആഘാതമുണ്ടാകുകയും ചെയ്തു.  
മാലിക് അമീന്‍ അസ്ലം  
‘സൈനീക ആവശ്യത്താല്‍ നീതീകരിക്കാനാകാത്ത രീതിയിലും, അതിക്രമപരമായും, പരിസ്ഥിതിയെ നശിപ്പിക്കുന്നത് നിലനില്‍ക്കുന്ന അന്താരാഷ്ട്രനിയമങ്ങള്‍ക്ക് വിരുദ്ധമാണ്’ എന്ന് ഐക്യരാഷ്ട്ര സംഘടന യുഎന്‍ അസംബ്ലി റെസലൂഷന്‍ 47/37ല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
‘ബോംബിട്ട് പൈന്‍ മരങ്ങള്‍ നശിപ്പിച്ചു’; ഇന്ത്യയ്‌ക്കെതിരെ യുഎന്നില്‍ ‘പരിസ്ഥിതി ഭീകരത’യ്ക്ക് പരാതി കൊടുക്കാനൊരുങ്ങി പാകിസ്താന്‍

ചൊവ്വാഴ്ച്ചയാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ കശ്മീരിലെ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള പാക് പട്ടണമായ ബാലാകോട്ടിന് സമീപത്തെ വനപ്രദേശത്ത് ബോംബാക്രമണം നടത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ ബന്ധു മൗലാന യൂസഫ് അസര്‍ നടത്തിയിരുന്ന ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചെന്നും 350ലധികം ഭീകരരെ വധിച്ചെന്നുമായിരുന്നു ഇന്ത്യയുടെ വിശദീകരണം. എന്നാല്‍ ഇന്ത്യയുടെ അവകാശവാദങ്ങള്‍ തള്ളി പാകിസ്താന്‍ രംഗത്തെത്തി. ഇന്ത്യ വ്യോമാക്രമണം നടത്തിയ പ്രദേശത്ത് ഭീകരക്യാംപുകള്‍ ഇല്ലെന്നും വൃദ്ധനായ ഒരു ഗ്രാമവാസിക്ക് മാത്രമാണ് പരുക്കേറ്റതെന്നും പാകിസ്താന്‍ വ്യക്തമാക്കി.

ഇന്ത്യ ബോംബാക്രമണം നടത്തിയ ഇടത്ത് നാല് വലിയ കുഴികള്‍ മാത്രമാണ് കണ്ടതെന്ന് സംഭവസ്ഥലത്തെത്തിയ രണ്ട് റോയിട്ടേഴ്‌സ് ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 15ഓളം പൈന്‍മരങ്ങള്‍ വരെ സ്‌ഫോടനങ്ങളില്‍ വീണുപോയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്ന ഇന്ത്യയുടെ അവകാശവാദം ഗ്രാമവാസികള്‍ തള്ളുകയും ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018