National

അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയില്‍ തിരിച്ചെത്തി; പാകിസ്താന്‍ വാഗാ അതിര്‍ത്തിയില്‍ വിങ് കമാന്‍ഡറെ കൈമാറി; വ്യോമസേന ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു  

പാകിസ്താന്‍ സൈന്യത്തിന്റെ പിടിയിലായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. വാഗാ അതിര്‍ത്തിയില്‍ വെച്ചാണ് വ്യോമസേനാ വിങ് കമാന്‍ഡറെ പാകിസ്താന്‍ സൈന്യം ഇന്ത്യയ്ക്ക് കൈമാറിയത്. വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയിലേക്ക് സ്വീകരിച്ചു. അഭിനന്ദനെ കൈമാറുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ച സമയത്തിനും ഏറെ വൈകിയാണ് കൈമാറ്റ പ്രകിയ നടന്നത്. രണ്ട് തവണ പ്രഖ്യാപിച്ച സമയത്തിന് ശേഷമാണ് കൈമാറ്റം നടന്നത്.

ലാഹോറില്‍ നിന്നും അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ റോഡ് മാര്‍ഗം എത്തിച്ചാണ് പാകിസ്താന്‍ സൈന്യം വ്യോമസേനാ ഉദ്യോഗസ്ഥനെ കൈമാറിയത്. റെഡ് ക്രോസ് പ്രവര്‍ത്തകരും അഭിനന്ദനൊപ്പമുണ്ടായിരുന്നു. ഇവരുടെ മുന്നില്‍ വെച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് വിങ് കമാന്‍ഡറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാക് സൈന്യം കൈമാറിയത്.

വാഗാ അതിര്‍ത്തിയില്‍ നിന്നും അമൃത്സറിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകാനാണ് തീരുമാനം. സൈനിക ഉദ്യോഗസ്ഥന്റെ കുടുംബവും വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. നൂറ് കണക്കിന് ആളുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഗ അതിര്‍ത്തിയിൽ മടങ്ങിയെത്തുന്ന വിങ് കമാന്‍ഡറെ കാത്തുനിന്നു.

പാകിസ്താന്റെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിലാണ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറാന്‍ പാകിസ്താന്‍ തീരുമാനിച്ചിരുന്നത്. ഇന്ത്യ ഇന്ന് വാഗ അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ് ചടങ്ങ് വേണ്ടെന്ന് വെച്ചിരുന്നു. മൂന്ന് ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് വിങ് കമാന്‍ഡര്‍ ഇന്ത്യയിലേക്ക് എത്തിയത്.

അഭിനന്ദനെ വിട്ടയക്കണമെന്ന് ഇന്ത്യ രേഖമൂലം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നിരുപാധികം വിട്ടയക്കാന്‍ പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ തീരുമാനമായത്.

അഭിനന്ദനുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ യൂട്യൂബ് നീക്കം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഐടി മന്ത്രാലയം യൂട്യൂബിനോട് വീഡിയോ നീക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിനായി ഇന്ത്യ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കാനിരിക്കെയാണ് സമാധാന സന്ദേശമായി വിട്ടയക്കാനുള്ള പാകിസ്താന്‍ തീരുമാനം. പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തി പൈലറ്റിനെ വിട്ടുകിട്ടണമെന്ന് രേഖാമൂലം അറിയിച്ചിരുന്നു.

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തെറ്റിധാരണയാണ് സംഘര്‍ഷത്തിന് കാരണമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വ്യക്തമാക്കിയിരുന്നു. പുല്‍വാമ ആക്രമണമടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചയാകാമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018